വീട്ടിൽ നിന്നു ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; വയോധികന്റെ മകനെതിരെ കേസ്

പ്രത്യേക സാ​ഹചര്യമായതിനാൽ വയോധികനായ പിതാവിന്‍റെ വോട്ട് ഓപ്പൺ വോട്ടായി മകന്‍ രേഖപ്പെടുത്തുകയായിരുന്നു
പ്രതീകാത്മകം
പ്രതീകാത്മകംഫയൽ

കോഴിക്കോട്: പിതാവ് വീട്ടിൽ നിന്നു ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ മകനെതിരെ കേസ്. 'വീട്ടിൽ നിന്നു വോട്ട്' സേവനം ഉപയോ​ഗപ്പെടുത്തി മലയമ്മ പുള്ളന്നൂരിലെ ഞെണ്ടാഴിയിൽ മൂസയാണ് ഓപ്പൺ വോട്ട് ചെയ്തത്.

ഇതു ഫോണിൽ പകർത്തിയ മകൻ ഹമീദിനെതിരെ കുന്ദമം​ഗലം പൊലീസാണ് കേസെടുത്തത്. വയോധികനായ മൂസയുടെ വോട്ട് രേഖപ്പെടുത്താൻ തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥർ അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു.

പ്രത്യേക സാ​ഹചര്യമായതിനാൽ മൂസയുടെ വോട്ട് ഓപ്പൺ വോട്ടായി ഹമീദ് രേഖപ്പെടുത്തുകയായിരുന്നു. വോട്ട് രേഖപ്പെടുത്തുന്നതിനിടയിൽ ഇയാൾ സ്വന്തം മൊബൈലിൽ ദൃശ്യങ്ങളും പകർത്തി. ഇതു ശ്രദ്ധയിപൽപ്പെട്ട റിട്ടേണിങ് ഓഫീസറാണ് പൊലീസിൽ പരാതി നൽകിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജനപ്രാതിനിധ്യ നിയത്തിനെതിരായ പ്രവർത്തനമാണ് ഹമീദിന്റെ ഭാ​ഗത്തു നിന്നുണ്ടായതെന്നു ഉദ്യോ​ഗ​സ്ഥർ പറഞ്ഞു. വോട്ട് രേഖപ്പെടുത്തുമ്പോൾ ഉണ്ടാകേണ്ട സ്വകാര്യത ലംഘിക്കപ്പെട്ടുവെന്നു കാണിച്ചാണ് പരാതി നൽകിയത്.

ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മുൻകൂട്ടി അപേക്ഷ നൽകിയ ഭിന്ന ശേഷിക്കാർക്കും 85 വയസിനു മുകളിലുള്ള വയോധികർക്കുമാണ് വീട്ടിൽ നിന്നു വോട്ട് ചെയ്യാൻ അവസരം ലഭിച്ചിട്ടുള്ളത്.

പ്രതീകാത്മകം
കേരളം നാളെ വിധി എഴുതും; ഇന്ന് നിശബ്ദ പ്രചാരണം; വോട്ട് ഉറപ്പിക്കാൻ മുന്നണികൾ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com