പിണറായി വിജയൻ വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍
പിണറായി വിജയൻ വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍വിഡിയോ സ്ക്രീന്‍ഷോട്ട്

വീട്ടിൽ നിന്ന് നടന്ന് ബൂത്തിലേക്ക്, വഴിയിൽ കണ്ടവരോട് കുശലാന്വേഷണം; വരി നിന്ന് വോട്ട് ചെയ്ത് മുഖ്യമന്ത്രി

ഭാര്യ കമല, മകൾ വീണ വിജയൻ എന്നിവർക്കൊപ്പമാണ് മുഖ്യമന്ത്രി വോട്ട് ചെയ്യാൻ എത്തിയത്

കണ്ണൂര്‍: കുടുംബസമേതം എത്തി വോട്ട് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാര്യ കമല, മകൾ വീണ വിജയൻ എന്നിവർക്കൊപ്പമാണ് മുഖ്യമന്ത്രി വോട്ട് ചെയ്യാൻ എത്തിയത്. പ്രാദേശിക നേതാക്കളും പിണറായിക്കൊപ്പം ഉണ്ടായിരുന്നു.

പിണറായി വിജയൻ വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍
'പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകും'; ഇപി ജയരാജനെതിരെ മുഖ്യമന്ത്രി

പിണറായിയിലെ അമല യൂപി സ്കൂളിലെ 161-ാം നമ്പര്‍ ബൂത്തിലാണ് മുഖ്യമന്ത്രിക്കും കുടുംബത്തിനും വോട്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായുള്ള പതിവ് തെറ്റിക്കാതെ ഇക്കുറിയും അദ്ദേഹം വീട്ടിൽ നിന്ന് കാൽനടയായാണ് ബൂത്തിൽ എത്തിയത്. വഴിയിൽ കാത്തുനിന്ന ജനങ്ങളെ അഭിവാദ്യം ചെയ്തും കുശലം പറഞ്ഞുമായിരുന്നു നടത്തം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി വോട്ട് ചെയ്യാൻ എത്തിയപ്പോൾ ബൂത്തിൽ നീണ്ട ക്യൂ ഉണ്ടായിരുന്നു. നേരിട്ട് വോട്ട് ചെയ്യാൻ ബൂത്തിലേക്ക് കയറാൻ മുഖ്യമന്ത്രി തയ്യാറായില്ല. മുഖ്യമന്ത്രിക്ക് മുന്നിൽ ഇരുപതോളം പേരുണ്ടായിരുന്നു. ക്യൂവിൽ തനിക്കൊപ്പം നിന്നവരോട് മുഖ്യമന്ത്രി വിശേഷം ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com