തമിഴ്‌നാട്ടില്‍ വോട്ട് ചെയ്ത് നേരെ കേരളത്തിലേയ്ക്ക്, മഷി പൂര്‍ണമായും മാഞ്ഞില്ല; കള്ളവോട്ട് ചെയ്യാനെത്തിയവരെ പൊക്കി ഉദ്യോഗസ്ഥര്‍

കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചവരില്‍ ഒരാള്‍ സ്ത്രീ

വോട്ട് ചെയ്യാന്‍ എത്തിയ ആളുടെ കൈവിരലിലെ മഷി ശ്രദ്ധയില്‍ പെട്ടതോടെയാണ്  ഉദ്യോസ്ഥര്‍ ഇയാളെ തടഞ്ഞത്
വോട്ട് ചെയ്യാന്‍ എത്തിയ ആളുടെ കൈവിരലിലെ മഷി ശ്രദ്ധയില്‍ പെട്ടതോടെയാണ് ഉദ്യോസ്ഥര്‍ ഇയാളെ തടഞ്ഞത്പ്രതീകാത്മക ചിത്രം

ഇടുക്കി: വീണ്ടും ഇരട്ട വോട്ട് പിടിച്ച് പോളിങ് ഉദ്യോഗസ്ഥര്‍. കുമ്പപ്പാറയിലാണ് ഇരട്ടവോട്ട് പിടികൂടിയിരിക്കുന്നത്. പതിനാറാം ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയ ആളുടെ കൈവിരലിലെ മഷി ശ്രദ്ധയില്‍ പെട്ടതോടെയാണ് ഉദ്യോസ്ഥര്‍ ഇയാളെ തടഞ്ഞത്.


വോട്ട് ചെയ്യാന്‍ എത്തിയ ആളുടെ കൈവിരലിലെ മഷി ശ്രദ്ധയില്‍ പെട്ടതോടെയാണ്  ഉദ്യോസ്ഥര്‍ ഇയാളെ തടഞ്ഞത്
നല്ല ശിവന്റെ കൂടെയെങ്കില്‍ പാപി കത്തിയെരിഞ്ഞുപോകും, ഇത് പക്ഷേ, ഡ്യൂപ്ലിക്കേറ്റ് ശിവന്‍: വി ഡി സതീശന്‍

തമിഴ്‌നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം നേരെ ഇടുക്കിയിലും വോട്ട് രേഖപ്പെടുത്താനെത്തുകയായിരുന്നു. എന്നാല്‍ വിരലിലെ മഷി പൂര്‍ണമായി മാഞ്ഞുപോകാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ കയ്യോടെ പൊക്കുകയായിരുന്നു. എന്നാല്‍ പിടികൂടിയെങ്കിലും ഇയാള്‍ക്കെതിരെ നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ രാവിലെയും സമാനമായ രീതിയില്‍ തമിഴ്‌നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം വോട്ട് രേഖപ്പെടുത്താനെത്തിയ ആളെ ഉദ്യോഗസ്ഥര്‍ പിടിച്ചിരുന്നു. ചെമ്മണ്ണാര്‍ സെന്റ് സേവിയേഴ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 57ാം നമ്പര്‍ ബൂത്തിലെത്തിയ സ്ത്രീയെ ആണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com