കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

കടുത്ത ചൂടിൽ തൊഴാൻ എത്തുന്ന ഭക്തർക്ക് ആശ്വാസം പകർന്ന് ​ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു
 ​ഗുരുവായൂർ ക്ഷേത്രത്തിലെ ശീതീകരണ സംവിധാനത്തിന്റെ സമർപ്പണം
​ഗുരുവായൂർ ക്ഷേത്രത്തിലെ ശീതീകരണ സംവിധാനത്തിന്റെ സമർപ്പണം​ഗുരുവായൂർ ദേവസ്വം/ഫെയ്സ്ബുക്ക്

തൃശൂർ: കടുത്ത ചൂടിൽ തൊഴാൻ എത്തുന്ന ഭക്തർക്ക് ആശ്വാസം പകർന്ന് ​ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു. നാലമ്പലത്തിനുള്ളിലാണ് ശീതീകരണ സംവിധാനം യാഥാർഥ്യമാക്കിയത്. പഴനി ക്ഷേത്ര മാതൃകയിൽ എയർ കൂളർ സംവിധാനമാണ് ഉപയോഗിച്ചത്. ദേവസ്വം ചെയർമാൻ ഡോ.വി കെ വിജയൻ നാലമ്പലത്തിൽ സ്ഥാപിച്ച ശീതീകരണ സംവിധാനത്തിൻ്റെ സമർപ്പണം നിർവ്വഹിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്നലെ ഉച്ചപൂജയ്ക്ക് ശേഷമായിരുന്നു സമർപ്പണം. കെപിഎം പ്രോസസിങ്ങ് മിൽ എംഡി ശേഖറാണ് വഴിപാടായി ഇത് സമർപ്പിച്ചത്. ഇനി ചുറ്റമ്പലം, കൗണ്ടിങ്ങ്ഹാൾ എന്നിവിടങ്ങളിലും ശീതീകരണ സംവിധാനമൊരുക്കും. സമർപ്പണ ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങൾ അടക്കം പങ്കെടുത്തു.

 ​ഗുരുവായൂർ ക്ഷേത്രത്തിലെ ശീതീകരണ സംവിധാനത്തിന്റെ സമർപ്പണം
ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com