​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽനിന്നു ഗവി ഇക്കോ ടൂറിസം സെന്ററിലേക്കുള്ള കെഎസ്ആർടിസി ബജറ്റ് ടൂറിസം പാക്കേജിന്റെ നിരക്കിലാണ് വർധന
ഗവിയിലേക്കുള്ള യാത്രയ്ക്ക് ഇനി മുതൽ ചെലവേറും
ഗവിയിലേക്കുള്ള യാത്രയ്ക്ക് ഇനി മുതൽ ചെലവേറും

പത്തനംതിട്ട: ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ ​ഗവിയുടെ കവാടം സഞ്ചാരികൾക്ക് മുന്നിൽ തുറന്നിരിക്കുകയാണ്. എന്നാൽ ​ഗവിയിലേക്കുള്ള യാത്രയ്ക്ക് ഇനി മുതൽ ചെലവേറും. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽനിന്നു ഗവി ഇക്കോ ടൂറിസം സെന്ററിലേക്കുള്ള കെഎസ്ആർടിസി ബജറ്റ് ടൂറിസം പാക്കേജിന്റെ നിരക്ക് 500 രൂപ കൂട്ടും.

നിലവില്‌‍ 1300 രൂപയാണ് ​ഗവി യാത്രയ്ക്കായി ഒരാളിൽ നിന്ന് വാങ്ങുന്നത്. ഇത്തവണ അത് 1800 ആയി വർധിക്കും. കൊച്ചുപമ്പയിൽ 2 കിലോമീറ്റർ ട്രെക്കിങ് പുതുതായി ഉൾപ്പെടുത്തിയതാണു നിരക്ക് കൂട്ടാൻ കാരണമായി പറയുന്നത്. കേരള സ്റ്റേറ്റ് ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷൻ (കെഎസ്എഫ്ഡിസി) തീരുമാനം മേയ് ഒന്നു മുതൽ നടപ്പാകും.

ഗവിയിലേക്കുള്ള യാത്രയ്ക്ക് ഇനി മുതൽ ചെലവേറും
ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

കെഎസ്ആർടിസിയുടെ ജനപ്രിയമായ ട്രിപ്പുകളിൽ ഒന്നാണ് ​ഗവി യാത്ര. ദിവസവും രാവിലെ ഏഴിന് പത്തനംതിട്ടയില്‍നിന്ന് പുറപ്പെട്ട് രാത്രി എട്ടരയോടെ മടങ്ങിയെത്തുന്ന രീതിയിലാണ് ട്രിപ്പുകള്‍. പ്രവേശനഫീസ്, ബോട്ടിങ്, ഉച്ചയൂണ്, യാത്രാനിരക്ക് ഉള്‍പ്പെടെയാണ് നിരക്ക്. അണക്കെട്ടുകളായ മൂഴിയാര്‍, കക്കി-ആനത്തോട്, പമ്പ, ഗവി തുടങ്ങിയവയും കാനനഭംഗിയും ആസ്വദിച്ച് ഗവിയില്‍ എത്താം. തുടര്‍ന്ന് കൊച്ചുപമ്പയില്‍ ബോട്ടിങ്ങും ഉച്ച ഊണും കഴിഞ്ഞ് വണ്ടിപ്പെരിയാര്‍ വഴി പരുന്തുംപാറ കണ്ട് തിരിച്ച് പത്തനംതിട്ടയില്‍ എത്തും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കെഎസ്ആർടിസിയുടെ ​ഗവി യാത്ര വിവരങ്ങൾ

കെ എസ് ആര്‍ ടി സി ബഡ്ജ്ജറ്റ് ടൂറിസം സെല്‍ കേരളത്തിലെ വിവിധ യൂണിറ്റുകളില്‍ നിന്നും മെയ് 1 മുതല്‍ മെയ് 31 വരെ 'ഉല്ലാസയാത്രകള്‍' ഒരുക്കിയിട്ടുണ്ട്.

വിവിധ യൂണിറ്റുകളിനിന്നും ഗവിയിലേയ്ക്കുള്ള ഉല്ലാസയാത്രകള്‍.

01/05/2024 ബുധന്‍

കൊട്ടാരക്കര,കോട്ടയം, താമരശ്ശേരി യൂണിറ്റുകള്‍.

02/05/2024 വ്യാഴം

പത്തനംതിട്ട, തൊടുപുഴ

03/05/2024 വെള്ളി

പാപ്പനംകോട്, പിറവം, പത്തനംതിട്ട

04/05/2024 ശനി

കൊല്ലം, കായംകുളം, പത്തനംതിട്ട

05/05/2024 ഞായര്‍

അടൂര്‍, വൈക്കം, ഹരിപ്പാട്

06/05/2024 തിങ്കള്‍

വെള്ളറട , കോതമംഗലം, കോഴിക്കോട്

07/05/2024 ചൊവ്വ

കരുനാഗപള്ളി, മൂലമറ്റം, പത്തനംതിട്ട

08/05/2024 ബുധന്‍

റാന്നി, തൃശ്ശൂര്‍, പത്തനംതിട്ട

09/05/2024 വ്യാഴം

തിരു:സിറ്റി, പാല, ചേര്‍ത്തല

10/05/2024 വെള്ളി

കൊല്ലം, തിരുവല്ല, നിലമ്പൂര്‍

11/05/2024 ശനി

തിരുവല്ല, ആലപ്പുഴ, മലപ്പുറം

12/05/2024 ഞായര്‍

നെയ്യാറ്റിന്‍കര, ചങ്ങനാശ്ശേരി, കണ്ണൂര്‍

13/05/2024 തിങ്കള്‍

ചാത്തന്നൂര്‍, എടത്വ, ചങ്ങനാശ്ശേരി

14/05/2024 ചൊവ്വ

പന്തളം, മാവേലിക്കര, പത്തനംതിട്ട

15/05/2024 ബുധന്‍

വെഞ്ഞാറമ്മൂട്, എറണാകുളം, പത്തനംതിട്ട

16/05/2024 വ്യാഴം

കരുനാഗപ്പള്ളി, കോതമംഗലം തിരുവനതപുരം സിറ്റി

17/05/2024 വെള്ളി

പത്തനംതിട്ട, തൊടുപുഴ

18/05/2024 ശനി

കിളിമാനൂര്‍, കോട്ടയം, കായംകുളം

19/05/2024 ഞായര്‍

കൊട്ടാരക്കര, ചെങ്ങന്നൂര്‍, പാലക്കാട്

20/05/2024 തിങ്കള്‍

റാന്നി, ചാലക്കുടി, പെരിന്തല്‍മണ്ണ

21/05/2024 ചൊവ്വ

കാട്ടാക്കട, വൈക്കം, നിലമ്പൂര്‍

22/05/2024 ബുധന്‍

പുനലൂര്‍, കായംകുളം, പത്തനംതിട്ട

23/05/2024 വ്യാഴം

തിരുവല്ല, ഹരിപ്പാട്, തിരുവനന്തപുരം സിറ്റി

24/05/2024 വെള്ളി

പാറശ്ശാല, ചേര്‍ത്തല, കണ്ണൂര്‍

25/05/2024 ശനി

കൊല്ലം, എടത്വ, പത്തനംതിട്ട

26/05/ 2024 ഞായര്‍

പത്തനംതിട്ട, തൃശ്ശൂര്‍, മലപ്പുറം

27/05/2024 തിങ്കള്‍

വിതുര, പാല, പത്തനംതിട്ട

28/05/2024 ചൊവ്വ

കൊട്ടാരക്കര, മാവേലിക്കര, പത്തനംതിട്ട

29/05/2024 ബുധന്‍

പത്തനംതിട്ട, കോതമംഗലം, കോഴിക്കോട്

30/05/2024 വ്യാഴം

നെയ്യാറ്റിന്‍കര, ആലപ്പുഴ, എറണാകുളം

31/05/2024 വെള്ളി

കൊല്ലം, തിരുവനന്തപുരം സിറ്റി, പത്തനംതിട്ട.

കൂടുതല്‍ വിവരങ്ങള്‍ക്കും സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനും ജില്ലാ കോര്‍ഡിനേറ്റര്‍മാരെ ബന്ധപ്പെടാം...

ജയകുമാര്‍ വി എ ഫോണ്‍:9447479789

ജില്ലാ കോര്‍ഡിനേറ്റര്‍ തിരുവനന്തപുരം

മോനായി ജി കെ ഫോണ്‍:9747969768

ജില്ലാ കോര്‍ഡിനേറ്റര്‍ കൊല്ലം

സന്തോഷ് കുമാര്‍ സി ഫോണ്‍: 9744348037

ജില്ലാ കോര്‍ഡിനേറ്റര്‍ പത്തനംതിട്ട

ഷെഫീഖ് ഇബ്രാഹിം ഫോണ്‍ : 9846475874

ജില്ലാ കോര്‍ഡിനേറ്റര്‍ ആലപ്പുഴ

ഡൊമനിക് പെരേര ഫോണ്‍:9747557737

ജില്ലാ കോര്‍ഡിനേറ്റര്‍ തൃശ്ശൂര്‍

ഷിന്‍റോ കുര്യന്‍ ഫോണ്‍ :9447744734

ജില്ലാ കോര്‍ഡിനേറ്റര്‍ പാലക്കാട്

സൂരജ് റ്റി ഫോണ്‍:9544477954

ജില്ലാ കോര്‍ഡിനേറ്റര്‍ കോഴിക്കോട്

അനൂപ് കെ 8547109115

ജില്ലാ കോര്‍ഡിനേറ്റര്‍ മലപ്പുറം

വര്‍ഗ്ഗീസ് സി ഡി ഫോണ്‍:9895937213

ജില്ലാ കോര്‍ഡിനേറ്റര്‍ വയനാട്

റോയ് കെ ജെ ഫോണ്‍ :8589995296

ജില്ലാ കോര്‍ഡിനേറ്റര്‍ കാസര്‍ഗോഡ് & കണ്ണൂര്‍

രാജീവ് എന്‍ ആര്‍ ഫോണ്‍ :9446525773

ജില്ലാ കോര്‍ഡിനേറ്റര്‍ ഇടുക്കി & എറണാകുളം

പ്രശാന്ത് വി പി ഫോണ്‍: 9447223212

ജില്ലാ കോര്‍ഡിനേറ്റര്‍ കോട്ടയം & എറണാകുളം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com