'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്

'കളങ്കിത കൂട്ടുകെട്ട് പൊതു പ്രവര്‍ത്തകര്‍ക്ക് ഭൂഷണമല്ല'
പി രഘുനാഥ്, ശോഭ സുരേന്ദ്രൻ
പി രഘുനാഥ്, ശോഭ സുരേന്ദ്രൻ ഫെയ്സ്ബുക്ക്

തിരുവനന്തപുരം: ബിജെപി നേതാവ് ശോഭ സുരേന്ദ്രനെ തള്ളിപ്പറഞ്ഞ് പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് പി രഘുനാഥ്. ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല. ദല്ലാളുമാര്‍ പറയുന്നത് ഒരിക്കലും വിശ്വസിക്കാനാവില്ല. ഇത്തരം കളങ്കിത കൂട്ടുകെട്ട് പൊതുപ്രവര്‍ത്തകര്‍ക്ക് ഭൂഷണമല്ലെന്നും പി രഘുനാഥ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിവാദങ്ങള്‍ കോണ്‍ഗ്രസ്സിന് വേണ്ടി മാധ്യമങ്ങള്‍ സൃഷ്ടിച്ചതാണോയെന്ന് പരിശോധിക്കണം. ബിജെപിയില്‍ മറ്റ് പാര്‍ട്ടിക്കാര്‍ ചേരുന്നത് കഴിഞ്ഞ 10 വര്‍ഷത്തെ നരേന്ദ്ര മോദിജിയുടെ നേതൃത്വവും ഭരണമികവും കണ്ട് അതില്‍ ആകൃഷ്ടരായതുകൊണ്ടാണ്. കേരളത്തിലെ മോദിജി തരംഗം ചര്‍ച്ചയാക്കാതിരിക്കാനുള്ള ഗൂഢ പദ്ധതിയാണ് മാധ്യമങ്ങള്‍ നടത്തിയതെന്നും രഘുനാഥ് ആരോപിച്ചു.

പി രഘുനാഥ്, ശോഭ സുരേന്ദ്രൻ
ജയരാജന്‍ പോയത് അങ്കം ജയിച്ച ചേകവനെപ്പോലെ; നടന്നത് മുഖ്യമന്ത്രി അറിഞ്ഞുള്ള പൊളിറ്റിക്കല്‍ ഡീല്‍ : രമേശ് ചെന്നിത്തല

രഘുനാഥിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ദല്ലാളുമാര്‍ പറയുന്നത് ഒരിക്കലും വിശ്വസിക്കാനാവില്ല. ... ഇത്തരം കളങ്കിതകൂട്ടുകെട്ട് പൊതു പ്രവര്‍ത്തകര്‍ക്ക് ഭൂഷണമല്ല....

BJP യില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല..... BJP യില്‍ കൃത്യമായ സംഘടനാ വ്യവസ്ഥയുണ്ട്ന്ന് പ്രവര്‍ത്തകര്‍ക്കും പൊതു സമൂഹത്തിനും അറിയാം... വിവാദങ്ങള്‍ കോണ്‍ഗ്രസ്സിന് വേണ്ടി മാധ്യമങ്ങള്‍ സൃഷ്ടിച്ചതാണോയെന്ന് പരിശോധിക്കണം. കോണ്‍ഗ്രസിന്റെ വാദങ്ങളും ആരോപണങ്ങളും ശരിയാന്നെന്ന് വരുത്താനുള്ള നീക്കമാണ് ദല്ലാളുമാര്‍ മാധ്യമങ്ങളിലൂടെ ശ്രമിച്ചത്... കേരളത്തിലെ മോദിജി തരംഗം ചര്‍ച്ചയാക്കാതിരിക്കാനുള്ള ഗൂഡ പദ്ധതിയാണ് മാധ്യമങ്ങള്‍ തെരഞ്ഞെടുപ്പ് ദിവസം നടത്തിയത്. ബിജെപിയില്‍ മറ്റ് പാര്‍ട്ടിക്കാര്‍ ചേരുന്നത് കഴിഞ്ഞ 10 വര്‍ഷത്തെ നരേന്ദ്ര മോദിജിയുടെ നേതൃത്വവും ഭരണമികവും കണ്ട് അതില്‍ ആകൃഷ്ടരായതുകൊണ്ടാണ്.

രഘുനാഥിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
രഘുനാഥിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com