എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാത അടച്ചതിനാല്‍ വിവിധ സര്‍വീസുകള്‍ പൂര്‍ണമായും ഭാഗികമായും റദ്ദാക്കി ദക്ഷിണറെയില്‍വെ
30, മെയ് ഒന്ന് തീയതികളില്‍ നാല് ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല
30, മെയ് ഒന്ന് തീയതികളില്‍ നാല് ട്രെയിനുകള്‍ സര്‍വീസ് നടത്തില്ലഫയൽ

തിരുവനന്തപുരം: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാത അടച്ചതിനാല്‍ വിവിധ സര്‍വീസുകള്‍ പൂര്‍ണമായും ഭാഗികമായും റദ്ദാക്കി ദക്ഷിണറെയില്‍വെ. 30, മെയ് ഒന്ന് തീയതികളില്‍ നാല് ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല. 30ന് വൈകിട്ട് 5.40ന് എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട എറണാകുളം -ഷൊര്‍ണൂര്‍ മെമു (06018), മെയ് ഒന്നിന് പുലര്‍ച്ചെ 4.30ന് ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെടേണ്ട ഷൊര്‍ണൂര്‍ - എറണാകുളം മെമു (06017), വൈകീട്ട് 5.20ന് കോട്ടയത്തുനിന്ന് പുറപ്പെടേണ്ട എറണാകുളം പാസഞ്ചര്‍ സ്പെഷ്യല്‍ (06434), രാവിലെ 7.45ന് എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട കോട്ടയം പാസഞ്ചര്‍ (06453) എന്നിവയാണ് പൂര്‍ണമായി റദ്ദാക്കിയത്.

ചൊവ്വാഴ്ച മധുരൈ - ഗുരുവായൂര്‍ എക്സ്പ്രസ് കോട്ടയത്ത് സര്‍വീസ് അവസാനിപ്പിക്കും. തിരുവനന്തപുരം - ഗുരുവായൂര്‍ എക്‌സ്പ്രസ് എറണാകുളം നോര്‍ത്തിലും കാരയ്ക്കല്‍ - എറണാകുളം എക്സ്പ്രസ് പാലക്കാടും ചെന്നൈ എഗ്മോര്‍ - ഗുരുവായൂര്‍ എക്സ്പ്രസ് എറണാകുളം നോര്‍ത്തിലും സര്‍വീസ് അവസാനിപ്പിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബുധനാഴ്ച (മെയ് 1) രാത്രി 11.15ന് ഗുരുവായൂരില്‍ നിന്ന് പുറപ്പെടേണ്ട ഗുരുവായൂര്‍ - ചെന്നൈ എഗ്മോര്‍ എക്സ്പ്രസ് (16128) മെയ് രണ്ടിന് പുലര്‍ച്ചെ 1.20ന് എറണാകുളത്ത് നിന്നാകും പുറപ്പെടുക. പുലര്‍ച്ചെ 3.25ന് ഗുരുവായൂരില്‍ നിന്ന് പുറപ്പെടേണ്ട ഗുരുവായൂര്‍ - തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസ് (16341) പുലര്‍ച്ചെ 5.20ന് എറണാകുളത്ത് നിന്നാകും പുറപ്പെടുക. മെയ് ഒന്നിന് രാത്രി 10.25ന് എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട എറണാകുളം - കാരയ്ക്കല്‍ എക്സ്പ്രസ് (16188) രണ്ടിന് പുലര്‍ച്ചെ 1.40ന് പാലക്കാട് നിന്നാകും സര്‍വീസ് ആരംഭിക്കുക. ഒന്നിന് പുലര്‍ച്ചെ 5.50ന് ഗുരുവായൂരില്‍ നിന്ന് പുറപ്പെടേണ്ട ഗുരുവായൂര്‍ - മധുരൈ എക്സ്പ്രസ് (16328) രാവിലെ 9.37ന് കോട്ടയത്ത് നിന്നാകും സര്‍വീസ് ആരംഭിക്കുക.

ബുധനാഴ്ച ഗുരുവായൂര്‍ - ചെന്നൈ എഗ്മോര്‍ എക്സ്പ്രസ് (16128) എറണാകുളം ജംഗ്ഷന്‍, ചേര്‍ത്തല, ആലപ്പുഴ എന്നീ സ്റ്റേഷനുകളില്‍ കയറാതെ കോട്ടയം വഴിയാകും പുറപ്പെടുക. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. ഒന്നിന് വൈകിട്ട് 5.30ന് മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന മംഗളൂരു സെന്‍ട്രല്‍- തിരുവനന്തപുരം സെന്‍ട്രല്‍ മാവേലി എക്സ്പ്രസും കോട്ടയം വഴിയാകും സര്‍വീസ് നടത്തുക. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ അധിക സ്റ്റേഷനുകള്‍ അനുവദിച്ചിട്ടുണ്ട്. വേണാട് എക്സ്പ്രസ് ട്രെയിന്‍ മെയ് ഒന്നുമുതല്‍ എറണാകുളം സൗത്ത് സ്റ്റോപ്പ് ഒഴിവാക്കിയാകും സര്‍വീസ് നടത്തുകയെന്നും റെയില്‍വേ അറിയിച്ചു.

30, മെയ് ഒന്ന് തീയതികളില്‍ നാല് ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല
ഉഷ്ണതരംഗം: തൊഴില്‍ സമയക്രമീകരണം നീട്ടി, കർശന പരിശോധനയ്ക്ക് നിർദേശം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com