കാലിക്കറ്റ് എൻഐടി എസ്എഫ്ഐ മാർച്ചിൽ സംഘർഷം; പൊലീസ് ലാത്തി വീശി, നേതാക്കൾക്ക് പരിക്ക്

എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം മിഥുൻ, ഏരിയാ പ്രസിഡന്റ് യാസിർ എന്നിവർക്കാണ് പരിക്കേറ്റത്
കാലിക്കറ്റ് എൻഐടി
കാലിക്കറ്റ് എൻഐടികാലിക്കറ്റ് എൻഐടി വെബ്സൈറ്റ്

കോഴിക്കോട്: കാലിക്കറ്റ് എൻഐടിയിൽ വിദ്യാർഥിയെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് നടത്തിയ എസ്എഫ്ഐ മാർച്ചിൽ സംഘർഷം. പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം മിഥുൻ, ഏരിയാ പ്രസിഡന്റ് യാസിർ എന്നിവർക്കാണ് പരിക്കേറ്റത്.

രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിവസം കാമ്പസിൽ കാവി ഇന്ത്യ വരച്ചതിനെതിരെ പ്രതിഷേധിച്ച വിദ്യാർഥിയെ സസ്പെൻഡ് ചെയ്തിരുന്നു. രാമ ക്ഷേത്ര പ്രതിഷ്ഠാദിനത്തിന്റെ ഭാഗമായി കോളജിൽ ഒരു സംഘം വിദ്യാർഥികൾ ഇന്ത്യയുടെ ഭൂപടം കാവി നിറത്തിൽ വരയ്ക്കുകയും പ്രകോപന രീതിയിൽ ചില മുദ്രാവാക്യങ്ങളും ഉയർത്തിയിരുന്നു.

കാലിക്കറ്റ് എൻഐടി
അപകടത്തിൽ പെടുന്നവരെ ആശുപത്രിയിൽ എത്തിച്ചാൽ 500 രൂപ സമ്മാനം; പാരിതോഷികം കോഴിക്കോട് നഗരത്തിൽ

ഇതിനെതിരെ ഇന്ത്യ രാമരാജ്യം അല്ലെന്നും മതേതര രാജ്യ’മാണെന്നും എഴുതിയ പ്ലെക്കാർഡ് ഉയർത്തി പിടിച്ചായിരുന്നു വൈശാഖ് പ്രേംകുമാർ എന്ന വിദ്യാർഥി പ്രതിഷേധിച്ചത്. ഒരു വർഷത്തേക്കാണ് വിദ്യാർഥിയെ സസ്പെൻഡ് ചെയ്ത്. നേരത്തെ കെഎസ്യു, ഫ്രറ്റേണിറ്റി പ്രവർത്തകരും ക്യാമ്പസിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com