സാബു എം ജേക്കബിനെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുത്: പിവി ശ്രിനിജിൻ എംഎൽഎയെ അധിക്ഷേപിച്ച കേസിൽ ഹൈക്കോടതി

പട്ടികജാതി പട്ടിക വർഗ പീഡനം തടയൽ നിയമ പ്രകാരമെടുത്ത കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സാബു എം ജേക്കബ് സമർപ്പിച്ച ഹർജിയിലാണ് നടപടി
സാബു എം ജേക്കബ്, പിവി ശ്രീനിജിന്‍
സാബു എം ജേക്കബ്, പിവി ശ്രീനിജിന്‍ഫയല്‍ ചിത്രം
Published on
Updated on

കൊച്ചി: എംഎൽഎ പിവി ശ്രീനിജിനെ പൊതുവേദിയിൽ അപമാനിച്ച കേസില്‍ ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. തിങ്കളാഴ്ച വരെയാണ് അറസ്റ്റ് തടഞ്ഞത്. പട്ടികജാതി പട്ടിക വർഗ പീഡനം തടയൽ നിയമ പ്രകാരമെടുത്ത കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സാബു എം ജേക്കബ് സമർപ്പിച്ച ഹർജിയിലാണ് നടപടി. കേസ് അന്വേഷണവുമായി സഹകരിക്കാൻ കോടതി സാബു എം ജേക്കബിന് നിർദ്ദേശം നൽകി.

സാബു എം ജേക്കബ്, പിവി ശ്രീനിജിന്‍
പിവി അൻവറിന്റെ പാർക്കിനു ലൈസൻസുണ്ടോ? സർക്കാരിനോട് ഹൈക്കോടതി

മുൻകൂട്ടി നോട്ടീസ് നൽകിയ ശേഷം മാത്രമേ ചോദ്യം ചെയ്യാൻ വിളിപ്പിക്കാവൂ എന്നും ചോദ്യം ചെയ്യലിന്‍റെ പേരിൽ പീഡനം പാടില്ലെന്നും കോടതി നിർദേശിച്ചു. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയായിരുന്നു കേസെങ്കിലും പൊലീസ് നടപടിക്ക് മുൻപ് സാബു എം ജേക്കബ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സാബു എം ജേക്കബ്, പിവി ശ്രീനിജിന്‍
'മത രാഷ്ട്രമാക്കാനുള്ള ശ്രമം അതിവേ​ഗം നടക്കുന്നു'- പിണറായി

ട്വന്റി 20 കഴിഞ്ഞ മാസം 21 ന് പൂത്തൃക്കയിൽ നടത്തിയ സമ്മേളനത്തില്‍ വച്ച് അപമാനിച്ചു എന്ന ശ്രീനിജിന്‍റെ പരാതിയിലാണ് പുത്തൻ കുരിശ് പൊലീസ് കേസെടുത്തത്. മനുഷ്യനും മൃഗവുമല്ലാത്ത ജന്തു തുടങ്ങിയ പരാമര്‍ശങ്ങള്‍ തനിക്കെതിരെ നടത്തി. സാബുവിന്റെ പ്രസംഗം തനിക്ക് വളരെയേറെ മാനക്കേട് ഉണ്ടാക്കിയതായും അദ്ദേഹം പരാതിയില്‍ പറഞ്ഞു. തുടര്‍ന്നാണ് കേസെടുത്ത്. എന്നാല്‍ വ്യക്തിപരായ ഒരു അധിക്ഷേപവും ആര്‍ക്കുമെതിരെയും നടത്തിയിട്ടില്ലെന്നാണ് സാബു എം ജേക്കബിന്‍റെ വിശദീകരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com