വാഹനം മറിഞ്ഞ് സൗ​​ദിയിൽ മലയാളി വിദ്യാർഥിനി മരിച്ചു

ദമാം ഇന്ത്യൻ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി
ഐറിൻ ജാൻ
ഐറിൻ ജാൻ

റിയാദ്: സൗദി അറേബ്യയിലെ അൽ ഹസയ്ക്ക് സമീപം വാഹനം മറിഞ്ഞു മലയാളി വിദ്യാർഥിനി മരിച്ചു. കോഴിക്കോട് സ്വദേശി ഫറോക്ക് ചുങ്കം പാക്കോട്ട് ജംഷീർ റമീസയുടെ മകൾ ഐറിൻ ജാൻ (എട്ട്) ആണു മരിച്ചത്. ദമാം ഇന്ത്യൻ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു.

ഐറിൻ ജാൻ
'ഗോഡ്സെ പ്രകീര്‍ത്തനം'- എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവനെതിരെ കേസ്

സുഹൃത്തുക്കളുടെ മറ്റ് രണ്ട് കുടുംബങ്ങൾക്കൊപ്പം ദമാമിൽ നിന്നു അൽഹസയിലേക്കു പോകുകയായിരുന്നു ജംഷീറിന്റെ കുടുംബം. മറ്റ് കുട്ടികൾക്കൊപ്പം ഐറിൻ ജാനും സഞ്ചരിച്ച ലാൻസ് ക്രൂയിസ്‍ അൽ ഉഖൈറിൽ മറിഞ്ഞാണ് അപകടം. ഐറിൻ തത്ക്ഷണം മരിച്ചു.

മറ്റ് കുട്ടികൾക്കും ചില കുടുംബാം​ഗങ്ങൾക്കും പരിക്കേറ്റു. ഇവരുടെ പരിക്ക് സാരമുള്ളതല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com