വിസി നിയമനം; പ്രത്യേക സെനറ്റ് യോഗം വിളിച്ച് കേരള സര്‍വകലാശാല

സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിനായുള്ള സെനറ്റ് യോഗം ഫെബ്രുവരി 16-ന് വിളിച്ചുചേര്‍ക്കാന്‍ രജിസ്ട്രാര്‍ക്ക് വി സി മോഹനന്‍ കുന്നുമ്മല്‍നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേരള സര്‍വകലാശാല
കേരള സര്‍വകലാശാലഫയല്‍

തിരുവനന്തപുരം: വിസി നിയമനത്തില്‍ നിര്‍ണായക നീക്കവുമായി കേരള സര്‍വകലാശാല. സെര്‍ച്ച് കമ്മിറ്റിയിലേക്ക് ചാന്‍സലര്‍ ആവശ്യപ്പെട്ട പ്രതിനിധിയെ നല്‍കാന്‍ വൈസ് ചാന്‍സലര്‍ പ്രത്യേക സെനറ്റ് യോഗം വിളിച്ചു. സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതിനായി സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കുന്നതിനായി സര്‍വകലാശാലാ പ്രതിനിധികളെ നല്‍കാന്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് ഗവര്‍ണറുടെ നിര്‍ദേശിച്ചിരുന്നു. ചാന്‍സലറുടെ അന്ത്യശാസനത്തിന് പിന്നാലെയാണ് കേരളയില്‍ യൂണിവേഴ്‌സിറ്റി പ്രതിനിധിയെ കണ്ടെത്താനുള്ള വൈസ് ചാന്‍സലറുടെ നീക്കം

സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിനായുള്ള സെനറ്റ് യോഗം ഫെബ്രുവരി 16-ന് വിളിച്ചുചേര്‍ക്കാന്‍ രജിസ്ട്രാര്‍ക്ക് വി സി മോഹനന്‍ കുന്നുമ്മല്‍നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍വകലാശാല ബില്ലുകളില്‍ തീരുമാനമാകാത്ത പശ്ചാത്തലത്തില്‍ വി സി നിയമനത്തില്‍ നടപടികള്‍ വേണ്ടതില്ല എന്നായിരുന്നു സിപിഎം തീരുമാനം. ഇതിന് വിരുദ്ധമായി സെനറ്റ് യോഗം ചേരുന്നത് കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിവയ്ക്കും.

കേരള സര്‍വകലാശാല
മിഷന്‍ തണ്ണീര്‍ക്കൊമ്പന്‍ സമ്പൂര്‍ണ വിജയം; കാട്ടുകൊമ്പനെ ബന്ദിപ്പൂര്‍ വനമേഖലയില്‍ തുറന്നുവിട്ടു

106 അംഗങ്ങളില്‍ ഇടത് അംഗങ്ങള്‍ക്ക് തന്നെയാണ് ഭൂരിപക്ഷം. അതുകൊണ്ട് യോഗം ചേര്‍ന്നാലും പ്രതിനിധിയെ തീരുമാനിക്കാന്‍ ഒരു സാധ്യതയും ഇല്ല. ഗവര്‍ണറുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് വിസി പ്രവര്‍ത്തിക്കുന്നു എന്ന ആരോപണം നേരത്തെ സിന്‍ഡിക്കേറ്റ് ഉന്നയിച്ചിരുന്നു.

അതേസമയം യുജിസി ചട്ടം ലംഘിച്ച് നിയമിച്ച കാലിക്കറ്റ്, സംസ്‌കൃത, ഡിജിറ്റല്‍, ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വിസിമാരുടെ ഹിയറിങ് ഫെബ്രുവരി 24-ന് ഗവര്‍ണര്‍ രാജ്ഭവനില്‍ നടത്തും. ഇത് സംബന്ധിച്ച നോട്ടിസ് വിസിമാര്‍ക്ക് രാജ്ഭവന്‍ അയച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ഹിയറിങ് നടത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com