'നാണം കെട്ടവന്‍'; ബജറ്റിന് പിന്നാലെ മന്ത്രിക്കെതിരെ അധിക്ഷേപ പ്രസ്താവനയുമായി പി സി ജോര്‍ജ്

കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയില്‍ അടൂരില്‍ പ്രസംഗിക്കുകയായിരുന്നു പിസി ജോര്‍ജ്.
പി സി ജോര്‍ജ്
പി സി ജോര്‍ജ്/ഫയല്‍ ചിത്രം

അടൂര്‍: സംസ്ഥാന ബജറ്റവതരിപ്പിച്ചതിന് പിന്നാലെ ധനമന്ത്രിക്കെതിരെ അധിക്ഷേപ പ്രസ്താവനയുമായി ബിജെപി നേതാവ് പി സി ജോര്‍ജ്. ''മന്ത്രി നാണം കെട്ടവനാണ്, റബ്ബര്‍ താങ്ങ് വിലയില്‍ കൂട്ടിയ 10 രൂപ മന്ത്രിയുടെ അപ്പന് കൊടുക്കട്ടെ എന്നും പി സി ജോര്‍ജ് പറഞ്ഞു. കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയില്‍ അടൂരില്‍ പ്രസംഗിക്കുകയായിരുന്നു പിസി ജോര്‍ജ്.

''കാശ് തന്നാല്‍ എ ബജറ്റ്, അല്ലെങ്കില്‍ ബി ബജറ്റ് എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. എന്തൊരു നാണംകെട്ടവനാണ് ആ മന്ത്രി. എനിക്ക് മന്ത്രിയോട് അരിശം തോന്നുന്ന ഒരു കാര്യം പറയാം, കഴിഞ്ഞ എത്രയോ വര്‍ഷമായി കാര്‍ഷിക മേഖലയുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, കെഎം മാണിയുടെ കാലത്ത് റബര്‍ കര്‍ഷകര്‍ക്ക് 170 രൂപ റബറിന് തറവില പ്രഖ്യാപിച്ചു. ഈ ബജറ്റില്‍ മന്ത്രി പത്ത് രൂപ കൂട്ടിയെന്ന്. അത് അവന്റെ അപ്പന് കൊണ്ടുകൊടുക്കട്ടെ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 250 രൂപ താങ്ങുവില തന്നുകൊള്ളാം എന്ന് തെരഞ്ഞെടുപ്പ് പത്രികയില്‍ എഴുതിവച്ച് ജനങ്ങളുടെ വോട്ട് വാങ്ങി വിജയിച്ച് രണ്ടര വര്‍ഷം കഴിഞ്ഞ പത്ത് രൂപ കൂട്ടിത്തരാമെന്ന് പറയുന്നു. ഇതാണ് ഞാന്‍ വീട്ടില്‍ കൊണ്ടുപോയി കൊടുക്കാന്‍ പറഞ്ഞത്. എന്തൊരു മോശമാണ് ഇതൊക്കെ'' പിസി ജോര്‍ജ് പറഞ്ഞു.

പി സി ജോര്‍ജ്
ലൗ ജിഹാദ് ആരോപിച്ച് മലയാളി യുവാവിനും യുവതിക്കും നേരെ സദാചാര ഗുണ്ടായിസം, നാലുപേര്‍ കസ്റ്റഡിയില്‍
മത്സരിച്ചാല്‍ ജയം ഉറപ്പ്. തോമസ് ഐസക് മൂന്നാം സ്ഥാനത്തേക്ക് പോകും. തന്റെ പേര് കേട്ടപ്പോഴേ ആന്റോ ആന്റണി പേടിച്ച് മണ്ഡലം മാറ്റി ചോദിച്ചു

ലോക്‌സഭയിലേക്ക് മത്സരിക്കുകയാണെങ്കില്‍ പത്തനംതിട്ട അല്ലാതെ മറ്റൊരു മണ്ഡലം പരിഗണനയിലില്ലെന്ന് പി സി ജോര്‍ജ് പറഞ്ഞു. കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹത്തോടായിരുന്നു പ്രതികരണം. മത്സരിച്ചാല്‍ ജയം ഉറപ്പ്. തോമസ് ഐസക് മൂന്നാം സ്ഥാനത്തേക്ക് പോകും. തന്റെ പേര് കേട്ടപ്പോഴേ ആന്റോ ആന്റണി പേടിച്ച് മണ്ഡലം മാറ്റി ചോദിച്ചുവെന്നും പി സി ജോര്‍ജ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com