വെളുത്തുള്ളി ഇനി തൊട്ടാല്‍ പൊള്ളും, തീവില; കിലോയ്ക്ക് 450 രൂപ

സംസ്ഥാനത്ത് വെളുത്തുള്ളി വില കുതിക്കുന്നു
വെളുത്തുള്ളി, ഫയൽ
വെളുത്തുള്ളി, ഫയൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വെളുത്തുള്ളി വില കുതിക്കുന്നു. തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ ഇന്നലെ വെളുത്തുള്ളിയുടെ ചില്ലറവില്‍പ്പന വില കിലോയ്ക്ക് 450 രൂപയായി. ഒരു മാസം മുന്‍പ് 300-350 രൂപ ഉണ്ടായിരുന്ന വെളുത്തുള്ളി വിലയാണ് ദിവസങ്ങള്‍ക്കകം 100-150 രൂപ വരെ വര്‍ധിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിലാണ് ഇത്രയധികം വില ഉയര്‍ന്നതെന്നും ഇത്രയും വില ഉയരുന്നത് ആദ്യമാണെന്നും വ്യാപാരികള്‍ പറയുന്നു.

കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഈ സംസ്ഥാനങ്ങളില്‍ വെളുത്തുള്ളി ഉല്‍പാദനം ഗണ്യമായി കുറഞ്ഞതാണ് വില ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. കൃഷി വകുപ്പിന്റെ ഹോര്‍ട്ടികോര്‍പ് വില്‍പനശാലകളില്‍ ശനിയാഴ്ച വെളുത്തുള്ളി കിലോയ്ക്ക് 195 രൂപയായിരുന്നു.

കഴിഞ്ഞ വര്‍ഷം വെളുത്തുള്ളി കിലോയ്ക്ക് 32-40 രൂപയായിരുന്നു വില. തമിഴ്‌നാട്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്കു പ്രധാനമായും വെളുത്തുള്ളി എത്തുന്നത്.

വെളുത്തുള്ളി, ഫയൽ
സൈബർ അതിക്രമങ്ങൾക്കെതിരെ കർശന നടപടി; ഐജിയുടെ കീഴിൽ 465 പൊലീസ് ഉദ്യോഗസ്ഥർ, പുതിയ സൈബർ ഡിവിഷന്റെ ഉ​ദ്ഘാടനം ഇന്ന്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com