ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ കുട്ടികളുമായി എത്തുന്ന ഭക്തര്‍ക്ക് പ്രത്യേക ക്യൂ; മുലയൂട്ടുന്ന അമ്മമാര്‍ക്ക് പ്രത്യകം മുറി ഏര്‍പ്പെടുത്തണം; ബാലാവകാശ കമ്മിഷന്‍

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെത്തുന്ന സ്ത്രികളും കുട്ടികളും നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹരം കാണാന്‍ ബാലാവകാശ കമ്മിഷന്‍
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം എക്‌സ്പ്രസ്

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെത്തുന്ന സ്ത്രികളും കുട്ടികളും നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹരം കാണാന്‍ ബാലാവകാശ കമ്മിഷന്‍ ഉത്തരവായി. അന്യ സംസ്ഥാനങ്ങില്‍ നിന്നുള്‍പ്പടെ ദിവസവും അഞ്ഞൂറിലധികം ഭക്തര്‍ ദര്‍ശനം നടത്തുന്ന ക്ഷേത്രത്തില്‍ വിശന്നുകരയുന്ന കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കുന്നതിന് സ്വകാര്യത ഉറപ്പാക്കുന്ന പ്രത്യേക മുറിയില്ല. കുട്ടിയുടെ അതിജീവന അവകാശം ഉറപ്പാക്കുന്നതിന് മുലയൂട്ടുന്ന അമ്മമാര്‍ക്ക് പ്രത്യകം മുറി സജ്ജീകരിക്കാനും ഇത് വ്യക്തമാക്കുന്ന ഡിസ്‌പ്ലേ ബോര്‍ഡും സൈന്‍ ബോര്‍ഡും സ്ഥാപിക്കാനും കമ്മിഷന്‍ നിര്‍ദേശിച്ചു.

ശബരിമലയില്‍ കമ്മിഷന്‍ ഉത്തരവിന്‍ പ്രകാരം നടപ്പിക്കിയതുപേലെ കുട്ടികളുമായി എത്തുന്ന ഭക്തര്‍ക്ക് പ്രത്യക ക്യൂ ഏര്‍പ്പെടുത്താനും ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഫോണ്‍ മുഖേനെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ സ്വമേധയ കേസ് എടുക്കുകയും ചെയര്‍പേഴ്‌സണ്‍ കെവി മനോജ്കുമാര്‍, അംഗങ്ങളായ സുനന്ദ എന്‍ ജലജമോള്‍ റ്റിസി എന്നfവര്‍ ക്ഷേത്രം സന്ദര്‍ശിച്ച് നടപടി സ്വീകരിക്കുകയുമായിരുന്നു. ഉത്തരവിന്‍മേല്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് 30 ദിവസത്തിനകം കമ്മിഷന് ലഭ്യമാക്കണം.

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം
കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com