ലാഭത്തില്‍ മുന്നില്‍ കെഎസ്എഫ്ഇ, ബെവ്‌കോ എട്ടാമത്; സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളില്‍ 57 എണ്ണം ലാഭത്തില്‍

സംസ്ഥാനത്ത 131 പൊതുമേഖല സ്ഥാപനങ്ങളില്‍ 57 എണ്ണം ലാഭത്തിലെന്ന് ബ്യൂറോ ഓഫ് പബ്ലിക് എന്റര്‍പ്രൈസസ് റിപ്പോര്‍ട്ട്
ബെവ്കോ ഔട്ട്ലെറ്റ്, കെഎസ്എഫ്ഇ
ബെവ്കോ ഔട്ട്ലെറ്റ്, കെഎസ്എഫ്ഇഎക്സ്പ്രസ്, ഫെയ്സ്ബുക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത 131 പൊതുമേഖല സ്ഥാപനങ്ങളില്‍ 57 എണ്ണം ലാഭത്തിലെന്ന് ബ്യൂറോ ഓഫ് പബ്ലിക് എന്റര്‍പ്രൈസസ് റിപ്പോര്‍ട്ട്. ബജറ്റ് രേഖകള്‍ക്കൊപ്പം നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇത് ഉള്ളത്. സംസ്ഥാനത്ത പൊതുമേഖല സ്ഥാപനങ്ങളില്‍ 59 എണ്ണം നഷ്ടത്തിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

കെഎസ്എഫ്ഇയാണ് കൂടുതല്‍ ലാഭമുണ്ടാക്കിയത്.2021-22ല്‍ 105.49 കോടിയാണ് ലാഭമെങ്കില്‍ 2022-23ല്‍ 350.88 കോടിയായാണ് വര്‍ധിച്ചത്.കെഎംഎംഎല്‍ (85.04 കോടി) രണ്ടാം സ്ഥാനത്തും ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് (67.91 കോടി) മൂന്നാം സ്ഥാനത്തുമാണ്. മദ്യവില്‍പ്പനയില്‍ മുന്നിലുണ്ടെങ്കിലും ബിവറേജസ് കോര്‍പ്പറേഷന്‍ (35.93 കോടി) ലാഭപ്പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.

2022-23ല്‍ ആകെ വിറ്റുവരവ് 40,774.07 കോടിയായി വര്‍ധിച്ചു. 2021-22ല്‍ ഇത് 37,405 കോടിയായിരുന്നു. വിറ്റുവരവില്‍ ഒന്നാം സ്ഥാനത്ത് കെഎസ്ഇബിയും (17,984.58 കോടിയും) രണ്ടാംസ്ഥാനത്ത് കെഎസ്എഫ്ഇയും (4503.78 കോടി) മൂന്നാം സ്ഥാനത്ത് ബിവറേജസ് കോര്‍പറേഷനുമാണ് (3393.77 കോടി). നഷ്ടത്തില്‍ മുന്നില്‍ കെഎസ്ആര്‍ടിസിയും (1521.82 കോടി) വാട്ടര്‍ അതോറിറ്റിയും (1312.84 കോടി) ആണ്.

അതേസമയം നികുതി വരുമാനത്തില്‍ ബിവറേജസ് കോര്‍പ്പറേഷനാണ് മുന്നില്‍. 16190.07 കോടി രൂപയാണ് ബിവറേജസ് കോര്‍പ്പറേഷന്‍ ഖജനാവിലെത്തിച്ചത്.

ബെവ്കോ ഔട്ട്ലെറ്റ്, കെഎസ്എഫ്ഇ
സ്വകാര്യ മൂലധനത്തെ മുന്‍കാലങ്ങളിലും എതിര്‍ത്തിട്ടില്ല, സോഷ്യലിസ്റ്റ് ഭരണമെന്ന തെറ്റിദ്ധാരണ വേണ്ട: എം വി ഗോവിന്ദന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com