കെപിസിസി സമരാഗ്നി യാത്രയ്ക്ക് കാസര്‍കോട് തുടക്കമായി

29 ന് തിരുവനന്തപുരത്താണ് സമാപനം.

കെപിസിസി സമരാഗ്നി യാത്രയക്ക് കാസര്‍കോട് തുടക്കം കുറിച്ചപ്പോള്‍
കെപിസിസി സമരാഗ്നി യാത്രയക്ക് കാസര്‍കോട് തുടക്കം കുറിച്ചപ്പോള്‍ ടെലിവിഷന്‍ സ്‌ക്രീന്‍ഷോട്ട്

കാസര്‍കോട്: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രക്ക് തുടക്കം. കാസര്‍കോട് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി, രമേശ് ചെന്നിത്തല, ശശി തരൂര്‍, കെ മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ്, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.


കെപിസിസി സമരാഗ്നി യാത്രയക്ക് കാസര്‍കോട് തുടക്കം കുറിച്ചപ്പോള്‍
മൂന്നിരട്ടി തുക ക്വോട്ട് ചെയ്യുന്നവര്‍ക്ക് കരാര്‍ നല്‍കുന്നത് കേരളത്തില്‍ മാത്രമേ കാണൂവെന്ന് സുപ്രീം കോടതി

ശനിയാഴ്ച രാവിലെ കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സമൂഹത്തിലെ ദുരിതമനുഭവിക്കുന്ന വിവിധ മേഖലകളിലെ സാധാരണക്കാരുമായി നേതാക്കള്‍ സംവദിക്കും. തുടര്‍ന്ന് ജാഥ കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും. 29 ന് തിരുവനന്തപുരത്താണ് സമാപനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com