ഇറക്കം ഇറങ്ങി വന്ന കാര്‍ നിയന്ത്രണം വിട്ട് വീട്ടിലേക്ക് മറിഞ്ഞു; പഠിക്കുകയായിരുന്ന വിദ്യാര്‍ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാര്‍ വീട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ നിന്ന് വിദ്യാര്‍ഥി അത്ഭുതകരമായി രക്ഷപ്പെട്ടു
കാർ മറിഞ്ഞ് വീടിന്റെ ഒരു ഭാ​ഗം തകർന്നനിലയിൽ
കാർ മറിഞ്ഞ് വീടിന്റെ ഒരു ഭാ​ഗം തകർന്നനിലയിൽടിവി ദൃശ്യം

കോട്ടയം: കാര്‍ വീട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ നിന്ന് വിദ്യാര്‍ഥി അത്ഭുതകരമായി രക്ഷപ്പെട്ടു. വീടിനുള്ളില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് നിയന്ത്രണം വിട്ട കാര്‍ വീട്ടിലേക്ക് മറിഞ്ഞത്. ശബ്ദം കേട്ട് ഓടി മാറിയതിനാലാണ് വിദ്യാര്‍ഥി അത്ഭുതകരമായി രക്ഷപ്പെട്ടത്.

തീക്കോയി അടുക്കം റൂട്ടില്‍ മേസ്തിരിപ്പടിക്ക് സമീപം ഉച്ചയോടെയാണ് അപകടം. മുള്ളന്‍മടക്കല്‍ അഷറഫിന്റെ മകന്‍ അല്‍സാബിത്ത് ആണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. അടുക്കം വെള്ളാനി സ്വദേശിയുടെ കാറാണ് അപകടത്തില്‍ പെട്ടത്. ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ തിട്ടയ്ക്ക് താഴെയുള്ള വീട്ടിലേക്ക് മറിയുകയായിരുന്നു.

സംരക്ഷണ ഭിത്തിയും വാട്ടര്‍ ടാങ്കും തകര്‍ത്ത കാര്‍ വീടിനു പുറകിലേക്ക് ആണ് പതിച്ചത്. പിന്‍വശത്തെ മുറിയില്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന അല്‍സാബിത്തിന്റെ മേശയിലേക്ക് ആണ് ഓടും കല്ലും പതിച്ചത്. ശബ്ദം കേട്ട് ഓടി മാറിയതിനാല്‍ പരിക്കേല്‍ക്കാതെ അല്‍സാബിത്ത് രക്ഷപ്പെടുകയായിരുന്നു. കാര്‍ വീടിനും മണ്ണ് തിട്ടയ്ക്കും ഇടയിലേക്കാണ് വീണത്.

കാറില്‍ ഉണ്ടായിരുന്ന യാത്രക്കാരനും വലിയ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കല്ലുകള്‍ പതിച്ച് വീടിന്റെ ഓട് തകര്‍ന്നു . ഓടും കല്ലും വീണ് അല്‍സാബിത്ത് പഠിച്ചുകൊണ്ടിരുന്ന ഗ്ലാസ് ടേബിളും തകര്‍ന്നു. ഈരാറ്റുപേട്ട പൊലീസും ടീം എമര്‍ജന്‍സി പ്രവര്‍ത്തകരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

കാർ മറിഞ്ഞ് വീടിന്റെ ഒരു ഭാ​ഗം തകർന്നനിലയിൽ
ആന ബാവലിക്ക് സമീപമെന്ന് സിഗ്നല്‍; ദൗത്യസംഘം ഉള്‍വനത്തിലേക്ക്; പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com