കണ്ണൂർ: മട്ടന്നൂർ പഴശ്ശിരാജ എന്‍എസ്എസ് കോളജിൽ റാഗിങ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് ആറ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. ഒന്നാം വർഷ വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ മർദ്ദിച്ചതായാണ് പരാതി ഉയർന്നത്. പരാതി കോളജ് അധികൃതർ പൊലീസിനു കൈമാറി.
വിദ്യാർഥികളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. പിന്നാലെയാണ് നടപടി. ആഭ്യന്തര അന്വേഷണത്തിനു സമിതിയെ നിയമിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനു ശേഷം കൂടുതൽ നടപടിയെടുക്കുമെന്നു പ്രിൻസിപ്പൽ വ്യക്തമാക്കി.
ഒന്നാം വർഷ വിദ്യാർഥികൾ മദ്യപിച്ചെന്നു ആരോപിച്ചായിരുന്നു മർദ്ദനം. ഈ മാസം അഞ്ചിനാണ് സംഭവം നടന്നത്. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതായും പരാതിയിലുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക