മാനന്തവാടിയിലിറങ്ങിയ ആനയെ മയക്കുവെടിവെക്കാനുള്ള ദൗത്യം വൈകും

ആന ഉള്‍ക്കാട്ടിലായതിനാല്‍ ഇന്ന് മയക്കുവെടിവെയ്ക്കാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ അറിയിച്ചു
മോഴയാനയെ പിടിക്കാനെത്തിച്ച കുങ്കിയാന
മോഴയാനയെ പിടിക്കാനെത്തിച്ച കുങ്കിയാന ടിവി ദൃശ്യം
Updated on

മാനന്തവാടി: മാനന്തവാടിയിലിറങ്ങിയ ആനയെ മയക്കുവെടിവെക്കാനുള്ള ദൗത്യം വൈകും. ആന ഉള്‍ക്കാട്ടിലായതിനാല്‍ ഇന്ന് മയക്കുവെടിവെയ്ക്കാന്‍ കഴിയില്ലെന്നു അധികൃതര്‍ അറിയിച്ചു. മണ്ണുണ്ടി വനമേഖലയില്‍ നിന്നും ആനയെ വെടിവെക്കാന്‍ കഴിയില്ലെന്നും ആന ചെമ്പകപ്പാറ പരിസരത്തേക്ക് നീങ്ങുകയാണെന്നും ദൗത്യസംഘം അറിയിച്ചു.

ദൗത്യസംഘം അടുത്ത് എത്തുമ്പോഴേക്കും ആന ഉള്‍ക്കാട്ടിലേക്ക് നീങ്ങുന്നതാണ് വെല്ലുവിളി. ദൗത്യം നാളെയും തുടരുമെന്ന് വനം വകുപ്പ് അറിയിച്ചു. ആനയുടെ റേഡിയോ കോളറില്‍ നിന്ന് സിഗ്നല്‍ കിട്ടുന്നതിനനുസരിച്ചാണ് നീക്കം. മണ്ണുണ്ടിക്കും ആനപ്പാറക്കും ഇടയില്‍ ആനയെ കണ്ടെത്തിയെന്നാണ് ഇന്ന് രാവിലെയുണ്ടായിരുന്ന റിപ്പോര്‍ട്ട്.

മോഴയാനയെ പിടിക്കാനെത്തിച്ച കുങ്കിയാന
കൊച്ചി ബാറിലെ വെടിവയ്പ്; പ്രതികള്‍ അറസ്റ്റില്‍

വനംവകുപ്പില്‍നിന്നും 15 സംഘങ്ങളും പൊലീസില്‍നിന്ന് മൂന്ന് സംഘവുമാണ് ദൗത്യത്തിന്റെ ഭാഗമായിട്ടുള്ളത്. കുങ്കിയാനകളും സജ്ജമാണ്. കുങ്കിയാനകളുടെ സാന്നിധ്യത്തില്‍ മയക്കുവെടി വെക്കാനാണ് തീരുമാനം. ആനയെ കണ്ടെത്താനാകാതെ ഇന്നലെ ദൗത്യസംഘം കാട്ടില്‍നിന്ന് മടങ്ങിയപ്പോള്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു. ദൗത്യസംഘത്തിന്റെ വാഹനങ്ങള്‍ സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാര്‍ മണിക്കൂറുകളോളം തടഞ്ഞിട്ടിരുന്നു. രാത്രിയും ആനയെ നിരീക്ഷിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയതോടെയാണ് ഇന്നലെ പ്രതിഷേധം അവസാനിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com