അമേരിക്കയില്‍ നാലംഗ മലയാളി കുടുംബം വീട്ടിനുളളില്‍ മരിച്ച നിലയില്‍
വാഷിങ്ടണ്‍: അമേരിക്കയില്‍ നാലംഗ മലയാളി കുടുംബം വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. കൊല്ലം ഫാത്തിമ മാതാ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഹെന്റിയുടെ മകന്‍ ആനന്ദ് ഹെന്റി, ഭാര്യ ആലീസ് പ്രിയങ്ക, മക്കളായ നോഹ, നെയ്തന്‍ എന്നിവരാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല.
ഇന്ന് രാവിലെയാണ് നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
മരിച്ചവരില്‍ രണ്ടുപേര്‍ ചെറിയ കുട്ടികളാണ്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരശോധനയ്ക്കിടെയാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, വീട്ടിനുള്ളില്‍ മറ്റ് ആളുകള്‍ കയറിയതിന്റെ ലക്ഷണങ്ങള്‍ ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക