മലപ്പുറത്ത് അധ്യാപിക വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍

കൊണ്ടോട്ടി ഗവ. എല്‍പി സ്‌കൂള്‍ അധ്യാപിക ആബിദയെയാണ് കൊളത്തൂര്‍ നീറ്റാണിമ്മലിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആബിദ
ആബിദടെലിവിഷന്‍ ചിത്രം
Published on
Updated on

മലപ്പുറം: കൊണ്ടോട്ടിയില്‍ അധ്യാപികയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി ഗവ. എല്‍പി സ്‌കൂള്‍ അധ്യാപിക ആബിദയെയാണ് കൊളത്തൂര്‍ നീറ്റാണിമ്മലിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 35 വയസായിരുന്നു.

രാവിലെ 9 മണിയോടെയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ ആബിദയെ കണ്ടെത്തിയത്. അധ്യാപകനായ ഭര്‍ത്താവ് ഷാജുദ്ദീന്‍ പുറത്തേക്കു പോയതായിരുന്നു. മക്കള്‍ മദ്രസയിലേക്ക് പോയതിനു ശേഷമാണ് സംഭവം. മദ്രസ വിട്ടെത്തിയ മക്കളാണ് മരിച്ച നിലയില്‍ ഉമ്മയെ കാണുന്നത്.

കരച്ചില്‍ കേട്ട് അയല്‍ക്കാര്‍ ഓടിയെത്തുകയായിരുന്നു. കൊണ്ടോട്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ആബിദ
കേരള സര്‍വകലാശാല പ്രിലിമിനറി പരീക്ഷയിലും ആള്‍മാറാട്ടം; അമല്‍ജിത്തിനായി അഖില്‍ ജിത്ത് പരീക്ഷയെഴുതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com