ഡിമെന്‍ഷ്യ ബാധിതര്‍ക്കായുള്ള 'ഓര്‍മ്മത്തോണി'യുടെ ഉദ്ഘാടനം മറ്റന്നാള്‍

ഈ സാമ്പത്തിക വര്‍ഷം 'ഓര്‍മ്മത്തോണി'യുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 92 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയെന്നും മന്ത്രി അറിയിച്ചു.
മന്ത്രി ആർ ബിന്ദു
മന്ത്രി ആർ ബിന്ദുഫയൽ

തിരുവനന്തപുരം: ഡിമെന്‍ഷ്യ/അല്‍ഷിമേഴ്സ് ബാധിതരായ വയോജനങ്ങള്‍ക്കായി സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ രൂപീകരിച്ച 'ഓര്‍മ്മത്തോണി' പദ്ധതിയ്ക്ക് ഫെബ്രുവരി 15 ന് തുടക്കമാകും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് വഴുതക്കാട് വിമന്‍സ് കോളജില്‍ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിക്കും. 'ഓര്‍മ്മത്തോണി'യുടെ ലോഗോ ഫെബ്രുവരി 14നു രാവിലെ 11.30ന് നിയമസഭയിലെ മന്ത്രിയുടെ ചേമ്പറില്‍ വച്ച് മന്ത്രി പ്രകാശനം ചെയ്യും. .

കേരള സാമൂഹ്യസുരക്ഷാ മിഷന്‍ മറ്റു വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന നൂതന പദ്ധതിയാണ് 'ഡിമെന്‍ഷ്യ സൗഹൃദ കേരളം' - 'ഓര്‍മ്മത്തോണി'. സംസ്ഥാനതല ഉദ്ഘാടനത്തിനു മുന്നോടിയായി വയോമിത്രം ഡോക്ടര്‍മാര്‍, വയോമിത്രം ജീവനക്കാര്‍, നഗര തദ്ദേശസ്ഥാപനങ്ങളിലെ ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ക്ക് ഡിമെന്‍ഷ്യ സംബന്ധമായ പരിശീലനം നല്‍കിയിരുന്നു. ആരോഗ്യവകുപ്പ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യസര്‍വ്വകലാശാല, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംസ്ഥാനതല റിസോഴ്സ് ഗ്രൂപ്പാണ് പരിശീലനങ്ങള്‍ നല്‍കിയത്. സംസ്ഥാനതല ഉദ്ഘാടനത്തിനു ശേഷം ആശാപ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം ആരംഭിക്കും.

ഡിമെന്‍ഷ്യയെ ആരോഗ്യപ്രശ്നം എന്നതിനുപരി സാമൂഹ്യപ്രശ്നമായി കൂടി കണ്ടുകൊണ്ട് കേരളത്തിലെ മുഴുവന്‍ ഡിമെന്‍ഷ്യ ബാധിതര്‍ക്കും അനുയോജ്യമായ സേവനങ്ങള്‍ ലഭ്യമാക്കാനാണ് 'ഡിമെന്‍ഷ്യ സൗഹൃദ കേരളം' പദ്ധതിക്ക് സാമൂഹ്യനീതി വകുപ്പ് തുടക്കം കുറിക്കുന്നതെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം 'ഓര്‍മ്മത്തോണി'യുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 92 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, ആരോഗ്യ സര്‍വകലാശാല തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഓര്‍മ്മത്തോണി പദ്ധതി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പാക്കുന്നത്.

മന്ത്രി ആർ ബിന്ദു
ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ പരിശോധന പൂർത്തിയായി; തൃപ്പൂണിത്തുറയിൽ നിന്ന് സർവീസ് ഉടൻ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com