'മനുഷ്യ ജീവന് പുല്ലുവില, കാട്ടിൽ മതി കാട്ടുനീതി'; പന്തംകൊളുത്തി തെരുവിലിറങ്ങി നാട്ടുകാർ: മാനന്തവാടിയില്‍ പ്രതിഷേധം

ജനവാസമേഖലയിൽ ഇറങ്ങിയ ആനയെയും കടുവയെയും എത്രയും വേഗം പിടികൂടണമെന്നാവശ്യപ്പെട്ടാണ് വയനാട് പടമലയിലെ ജനങ്ങൾ തെരുവിൽ ഇറങ്ങിയത്
പ്രതിഷേധത്തില്‍ നിന്ന്
പ്രതിഷേധത്തില്‍ നിന്ന്ടെലിവിഷന്‍ ദൃശ്യം

മാനന്തവാടി: ആനയ്ക്ക് പിന്നാലെ കടുവയും നാട്ടിൽ ഇറങ്ങിയതോടെ പ്രതിഷേധവുമായി നാട്ടുകാർ രം​ഗത്ത്. ജനവാസമേഖലയിൽ ഇറങ്ങിയ ആനയെയും കടുവയെയും എത്രയും വേഗം പിടികൂടണമെന്നാവശ്യപ്പെട്ടാണ് വയനാട് പടമലയിലെ ജനങ്ങൾ തെരുവിൽ ഇറങ്ങിയത്.

പ്രതിഷേധത്തില്‍ നിന്ന്
വെള്ളം കുടിക്കാൻ കൊണ്ടുപോകുന്നതിനിടെ ആന ഇടഞ്ഞോടി: മയക്കുവെടിവച്ചു

പന്തം കൊളുത്തിയായിരുന്നു പ്രതിഷേധം. സ്ത്രീകളും കുട്ടികളും ഉൾപ്പടെ നാട്ടുകാർ ഒന്നാകെ പ്രതിഷേധവുമായി രം​ഗത്തെത്തി. 'കാട്ടിൽ മതി കാട്ടുനീതി. മനുഷ്യ ജീവന് പുല്ലുവില നൽകുന്ന കാട്ടുനീതിക്കെതിരേ കർഷകരുടെ പ്രതിഷേധം' എന്ന ബാനർ ഉയർത്തിക്കൊണ്ടായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാർ ട്രാക്ടറിൽ വാഴവച്ച് ‘കേരള വനം വകുപ്പ്’ എന്ന ബോർഡ് തൂക്കി.

പ്രതിഷേധത്തില്‍ നിന്ന്
കടുവയുടെ കരളിലും കുടലിലും അണുബാധ; സമ്മർദ്ദവും മരണകാരണമായെന്ന് റിപ്പോർട്ട്

പടമലപള്ളിയുടെ പരിസര പ്രദേശത്താണ് ബുധനാഴ്ച കടുവയെ കണ്ടതായി പ്രദേശവാസികൾ പറയുന്നത്. രാവിലെ പള്ളിയില്‍ പോയവരാണ് കടുവയെ കണ്ടത്. കടുവ റോഡ് മുറിച്ചു കടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കര്‍ഷകനായ അജീഷിനെ കര്‍ണാടകയില്‍ നിന്നെത്തിയ മോഴയാന കൊലപ്പെടുത്തിയ സ്ഥലത്തിന് സമീപ പ്രദേശത്താണ് കടുവയെ കണ്ടത്.‌ സജീഷിനെ കൊലപ്പെടുത്തിയ മോഴയാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം തുടരുകയാണ്. ഇതിനിടെ കടുവയെ കണ്ടെന്ന വാര്‍ത്ത പരന്നതോടെ നാട്ടുകാര്‍ കൂടുതല്‍ ആശങ്കയിലായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com