വെള്ളം കുടിക്കാൻ കൊണ്ടുപോകുന്നതിനിടെ ആന ഇടഞ്ഞോടി: മയക്കുവെടിവച്ചു

വള്ളംകുളം പുത്തൻകാവ് മഹാദേവക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള നാരായണൻകുട്ടി എന്ന ആനയാണ് ഇടഞ്ഞത്
തിരുവല്ലയില്‍ ആന ഇടഞ്ഞോടി
തിരുവല്ലയില്‍ ആന ഇടഞ്ഞോടിഫയല്‍ ചിത്രം

പത്തനംതിട്ട: തിരുവല്ല നന്നൂരിൽ ആന ഇടഞ്ഞു. വള്ളംകുളം പുത്തൻകാവ് മഹാദേവക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള നാരായണൻകുട്ടി എന്ന ആനയാണ് ഇടഞ്ഞത്. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവമുണ്ടായത്.

ആനയെ വെള്ളംകുടിക്കാനായി മറ്റൊരിടത്തേത്ത് അഴിച്ചു മാറ്റുന്നതിനിടെ ഇടയുകയായിരുന്നു. ഇടഞ്ഞോടിയ ആന സമീപത്തെ ചില വീടുകളുടെ പറമ്പിൽ നിലയുറപ്പിക്കുകയായിരുന്നു. ചെറിയ നാശനഷ്ടം വരുത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ആനയ്ക്കു മയക്കുവെടിവച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com