ഉത്സവം കാണാന്‍ പോയെന്ന് കരുതി, തിരികെയെത്തിയില്ല; കാണാതായ വിദ്യാർഥികൾ കല്ലടയാറ്റിൽ മരിച്ചനിലയിൽ

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്
ആദിത്യൻ, അമൽ
ആദിത്യൻ, അമൽ

കൊല്ലം: പട്ടാഴിയിൽ ഇന്നലെ മുതല്‍ കാണാതായ വിദ്യാര്‍ഥികള്‍ കല്ലടയാറ്റില്‍ മുങ്ങിമരിച്ച നിലയില്‍. വെണ്ടാർ ശ്രീ വിദ്യാധിരാജാ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ ആദിത്യൻ, അമൽ എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചമുതലാണ് ഇരുവരെയും കാണാതാകുന്നത്.

ഉത്സവത്തില്‍ പങ്കെടുക്കാന്‍ പോയെന്നാണ് ആദ്യം മാതാപിതാക്കള്‍ കരുതിയത്. ഏറെ വൈകിയും കുട്ടികളെ കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ആദിത്യൻ, അമൽ
കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജ് യുഡിഎഫ് സ്ഥാനാര്‍ത്ഥി; കേരള കോണ്‍ഗ്രസുകളുടെ ഏറ്റുമുട്ടല്‍ നാലുപതിറ്റാണ്ടിന് ശേഷം

തുടർന്ന് പൊലീസും, ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലില്‍ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കുട്ടികൾ കുളിക്കാൻ പുഴയിലിറങ്ങിയപ്പോള്‍ അപകടത്തിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com