ലാത്തിയും തോക്കും മാത്രമല്ല അറിയുക; സ്‌റ്റെതസ്‌കോപ്പുമായി പരിശോധനയ്ക്ക് റൂറല്‍ എസ്പി; അമ്പരന്ന് പൊലീസുകാര്‍

എസ്പി വൈഭവ് സക്സേനയാണ് വൈദ്യപരിശോധന നടത്തിയത്
എസ്പി വൈഭവ് സക്സേന പരിശോധന നടത്തുന്നു
എസ്പി വൈഭവ് സക്സേന പരിശോധന നടത്തുന്നുന്യൂ ഇൻഡ്യൻ എക്സ്പ്രസ്

കൊച്ചി: ആതുരശുശ്രൂഷ എന്നത് ഏറ്റവും മഹത്തരമായ സേവനങ്ങളിലൊന്നാണ്. ആരോഗ്യ പരിശോധനയ്ക്കായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ സ്‌റ്റെതസ്‌കോപ്പും അണിഞ്ഞ് രംഗത്തിറങ്ങിയാലോ. അത്തരമൊരു അവിസ്മരണീയ സന്ദര്‍ഭത്തിനാണ് കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ആലുവയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് സാക്ഷ്യം വഹിച്ചത്.

എറണാകുളം റൂറല്‍ പൊലീസ് മേധാവി വൈഭവ് സക്‌സേനയാണ് സഹപ്രവര്‍ത്തകരായ ഏതാനും പൊലീസ് ഉദ്യോഗസ്ഥരെ പരിശോധിച്ച് ആവശ്യമായ മെഡിക്കല്‍ ഉപദേശങ്ങള്‍ നല്‍കിയത്. ആരോഗ്യം പരിപാലിക്കേണ്ടതിന്റെ പ്രാധാന്യവും റൂറല്‍ എസ്പി സഹപ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഉത്തര്‍ പ്രദേശ് സ്വദേശിയായ വൈഭവ് സക്‌സേന, ഝാന്‍സി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ നിന്നാണ് എംബിബിഎസ് പാസ്സായത്. 2013 വരെ ഉത്തര്‍പ്രദേശിലെ വിവിധ ആശുപത്രികളില്‍ മെഡിക്കല്‍ ഓഫീസറായി ജോലി ചെയ്തു. പിന്നീടാണ് യുപിഎസ് സി പരീക്ഷ പാസ്സായി ഐപിഎസില്‍ പ്രവേശിക്കുന്നത്.

എസ്പി വൈഭവ് സക്സേന പരിശോധന നടത്തുന്നു
ഉത്സവം കാണാന്‍ പോയെന്ന് കരുതി, തിരികെയെത്തിയില്ല; കാണാതായ വിദ്യാർഥികൾ കല്ലടയാറ്റിൽ മരിച്ചനിലയിൽ

കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനും അപ്പോളോ ആശുപത്രിയും സംയുക്തമായിട്ടാണ് ആലുവ വൈഎംസിഎയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലയിലെ നൂറുകണക്കിന് പൊലീസ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും വൈദ്യപരിശോധനയ്ക്കായി എത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com