'ഫിറ്റായി' കണ്ടക്ടര്‍ ബസ്സില്‍; ശല്യം സഹിക്കാനാവാതെ ഡ്രൈവറോട് പരാതി പറഞ്ഞ് യാത്രക്കാര്‍: വഴിയിലിറക്കിവിട്ടു

യാത്രക്കാർ പരാതിയുമായി രം​ഗത്തെത്തിയതോടെ കണ്ടക്ടറെ ഡ്രൈവർ പാതിവഴിയിൽ ഇറക്കിവിടുകയായിരുന്നു
 കുന്നംകുളത്ത് നിന്ന് വൈകിട്ട് തൃശൂരിലേക്ക് പോയിരുന്ന സ്വകാര്യ ബസിലാണ് സംഭവം
കുന്നംകുളത്ത് നിന്ന് വൈകിട്ട് തൃശൂരിലേക്ക് പോയിരുന്ന സ്വകാര്യ ബസിലാണ് സംഭവംഫയല്‍ ചിത്രം

തൃശൂർ: മദ്യലഹരിയിൽ ജോലി ചെയ്ത കണ്ടർക്കെതിരെ നടപടിയെടുത്ത് ഡ്രൈവർ. യാത്രക്കാർ പരാതിയുമായി രം​ഗത്തെത്തിയതോടെ കണ്ടക്ടറെ ഡ്രൈവർ പാതിവഴിയിൽ ഇറക്കിവിടുകയായിരുന്നു. കഴിഞ്ഞ ദിവസം കുന്നംകുളത്ത് നിന്ന് വൈകിട്ട് തൃശൂരിലേക്ക് പോയിരുന്ന സ്വകാര്യ ബസിലാണ് സംഭവമുണ്ടായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മദ്യപിച്ച് ജോലിക്ക് കയറിയ കണ്ടക്ടറെ യാത്രക്കാർ കയ്യോടെ പിടിക്കുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാര്‍ ഡ്രൈവറോട് പരാതി പറഞ്ഞു. ബസ് മഴുവഞ്ചേരിയിലെത്തിയപ്പോള്‍ കണ്ടക്ടറുടെ ശല്യം സഹിക്കാതെ യാത്രക്കാര്‍ രംഗത്തെത്തി. ഇതോടെ ബസ് നിർത്തി ‌കണ്ടക്ടർ ഡ്രൈവറെ ഇറക്കിവിടുകയായിരുന്നു. യാത്രക്കാരെ മറ്റ് ബസുകളില്‍ കയറ്റി വിട്ട ശേഷം സര്‍വീസ് റദ്ദാക്കി ബസ് കുന്നംകുളത്തേക്ക് മടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com