പ്രതിഷേധ തീയില്‍ പോളിന് വിട ചൊല്ലി പുല്‍പ്പള്ളി, സംസ്‌കാരം നടത്തി

വന്‍ പ്രതിഷേധത്തിനു ശേഷമാണ് പോളിന്റെ സംസ്‌കാരം നടത്തിയത്
പോളിന്‍റെ മൃതദേഹം പള്ളിയില്‍ എത്തിച്ചപ്പോള്‍
പോളിന്‍റെ മൃതദേഹം പള്ളിയില്‍ എത്തിച്ചപ്പോള്‍ടെലിവിഷന്‍ ദൃശ്യം

പുല്‍പ്പള്ളി: വയനാട് കുറുവാ ദ്വീപില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ടൂറിസം ജീവനക്കാരന്‍ പോളിന്റെ സംസ്‌കാരം നടത്തി. പുല്‍പ്പള്ളിആനപ്പാറ സെന്റ് ജോര്‍ജ് ദേവാലയത്തിലായിരുന്നു സംസ്‌കാരം. വന്‍ പ്രതിഷേധത്തിനു ശേഷമാണ് പോളിന്റെ സംസ്‌കാരം നടത്തിയത്.

പോളിന്‍റെ മൃതദേഹം പള്ളിയില്‍ എത്തിച്ചപ്പോള്‍
എംഎല്‍എമാരെ കൂകിവിളിച്ച് ജനം; അടങ്ങാതെ പ്രതിഷേധം; പുല്‍പ്പള്ളിയില്‍ ഇന്നും നാളെയും നിരോധനാജ്ഞ

മൃതദേഹം വിപാലയാത്രയായി വീട്ടില്‍ നിന്ന് പള്ളിയില്‍ എത്തിക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ വന്‍ പ്രതിഷേധം അരങ്ങേറിയതോടെ ഇത് ഒഴിവാക്കേണ്ടതായി വന്നു. വീട്ടിലേക്ക് കൊണ്ടുവന്ന മൃതദേഹം ഒരു മണിക്കൂറില്‍ അതികമാണ് ആംബുലന്‍സില്‍ വച്ചത്. പോളിന്റെ കുടുംബത്തിന് സഹായധനമായി 10 ലക്ഷം രൂപ നല്‍കുമെന്നും ഭാര്യയ്ക്ക് ജോലി നല്‍കുമെന്നും അറിയിച്ചതോടെ പ്രതിഷേധം അവസാനിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വനം വകുപ്പിനെതിരെ ഇതുവരെ കാണാത്ത പ്രതിഷേധമാണ് വയനാട്ടില്‍ ഉണ്ടായത്. പ്രതിഷേധത്തിനിടെ സ്ഥലത്തെത്തിയ എംഎല്‍എമാരെയും ഉദ്യോഗസ്ഥരെയും ജനം കൂകി വിളിച്ചു. പ്രതിഷേധം അക്രമാസക്തമായതോടെ പുല്‍പ്പള്ളിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രണ്ട് ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com