എംകെ മുനീര്‍
എംകെ മുനീര്‍ഇ ഗോകുല്‍

'സ്വവര്‍ഗാനുരാഗം പീഡോഫീലിയയിലേക്ക് നയിക്കും, ഒരു തലമുറ ഇല്ലാതാവും': എംകെ മുനീര്‍

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പ്രായവും സമ്മതവും വേണ്ട എന്ന ആവശ്യം വിദേശരാജ്യങ്ങളില്‍ ശക്തമാവുകയാണ്

താന്‍ എപ്പോഴും ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിനൊപ്പമാണെന്ന് മുസ്ലീം ലീഗ് നേതാവ് എംകെ മുനീര്‍. സ്വവര്‍ഗാനുരാഗം കാരണം ഉണ്ടാകുന്ന സാമൂഹ്യ പ്രശ്‌നങ്ങളിലാണ് തനിക്ക് ആശങ്കയുള്ളത് എന്നാണ് അദ്ദേഹം പറയുന്നത്. ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള പ്രായവും സമ്മതവും ഒഴിവാക്കണം എന്ന് പറഞ്ഞ് വിദേശത്ത് പ്രതിഷേധം ശക്തമാവുകയാണ്. ഹോമോസെക്ഷ്വാലിറ്റി പീഡോഫീലിയയിലേക്ക് എത്തിയാല്‍ എന്തായിരിക്കും അവസ്ഥ എന്നാണ് മുനീര്‍ ചോദിക്കുന്നത്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എംകെ മുനീര്‍
'മോദി വീണ്ടും അധികാരത്തില്‍ വരുമെന്നത് പെയ്ഡ് പ്രൊപ്പഗാണ്ട', ഇന്ത്യ മുന്നണി ഭരിക്കും: എം കെ മുനീര്‍- വീഡിയോ

ഞാന്‍ ഇപ്പോഴും ട്രാന്‍സ്‌ജെന്‍ഡറിനൊപ്പമാണ് ഇപ്പോഴും. അന്ന് സാമൂഹിക ക്ഷേമ മന്ത്രിയായി ഡല്‍ഹിയില്‍ ചെന്നപ്പോള്‍ കേരളത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ഉണ്ടോ എന്ന് ചോദിച്ചു. ഞാന്‍ ഇല്ല എന്നാണ് പറഞ്ഞത്. കാരണം, എനിക്ക് ആരോഗ്യ മന്ത്രാലയം തന്ന മറുപടി അങ്ങനെയായിരുന്നു. അതെങ്ങനെ പറയാനാകും എന്ന് ചോദിച്ച് അവര്‍ എന്നെ ചോദ്യം ചെയ്തു. കേരളത്തില്‍ തിരിച്ചെത്തിയതിനു ശേഷം ഞങ്ങള്‍ ട്രാന്‍സ് ജെന്‍ഡര്‍ സെന്‍സെസ് എടുത്തു. ആദ്യം രണ്ടു പേരെ കണ്ടുപിടിച്ചു. അവരില്‍ നിന്ന് നാലു പേരെ. അങ്ങനെ 25,000 ട്രാന്‍സ്‌ജെന്‍ഡര്‍സിനെ കണ്ടെത്തി. അങ്ങനെയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി കൊണ്ടുവരുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇവിടത്തെ പ്രശ്‌നം അതല്ല. മെഡിക്കല്‍ രംഗത്തു നിന്നുള്ള ഒരാളെന്ന നിലയ്ക്ക് ഹോമോസെക്ഷ്വാലിറ്റിയുടെ കാര്യത്തില്‍ ഒരുപാട് പ്രശ്‌നങ്ങളുള്ളതായാണ് ഞാന്‍ മനസിലാക്കുന്നത്. പുറത്തുള്ള രാജ്യങ്ങളില്‍ എന്ത് സംഭവിക്കുന്നു എന്ന് പരിശോധിച്ചപ്പോഴാണ് സ്വവര്‍ഗാനുരാഗം കാരണം ധാരാളം സോഷ്യല്‍ ഇഷ്യൂസ് ഉണ്ടാകുന്നതായി മനസിലാക്കി. ഞാന്‍ ഫൈനല്‍ എക്‌സാം എഴുതുന്ന സമയത്താണ് എയിഡ്‌സിനെക്കുറിച്ച് ആദ്യ ചോദ്യം വരുന്നത്. ഏറ്റവും കൂടുതല്‍ കണ്ടിരുന്നത് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലും ഹോമോസെക്ഷ്വാലിറ്റിയിലുമാണ്. ഇതിലൂടെ ഒരു തലമുറ ഇല്ലാതാവുകയാണ്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പ്രായവും സമ്മതവും വേണ്ട എന്ന ആവശ്യം വിദേശരാജ്യങ്ങളില്‍ ശക്തമാവുകയാണ്. കുട്ടികളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ അനുവദിക്കണം എന്നാണ് അവരുടെ ആവശ്യം. ഹോമോസെക്ഷ്വാലിറ്റിയിലൂടെ ഇതിലേക്കാണ് നമ്മുടെ നാടും എത്തുന്നത്. ലോകത്തില്‍ നടക്കുന്ന ചലനമാണ് ഇവിടെ നടക്കുന്നത്. പ്രൈഡ് പരേഡുകള്‍ ഇവിടെയും നടന്നു. കോര്‍പ്പറേറ്റ് കമ്പനികളാണ് പ്രൈഡ് പരേഡിന് സ്‌പോണ്‍സര്‍ ചെയ്യുന്നത്.- എംകെ മുനീര്‍ പറഞ്ഞു

ഞാനാണ് ഇവിടെ പോക്‌സോ നിയമം കൊണ്ടുവരുന്നത്. ഹോമോസെക്ഷ്വാലിറ്റി ഇവിടെ വന്ന് പീഡോഫീലിയയിലേക്ക് വന്നാല്‍ എന്ത് ചെയ്യും. ഇങ്ങനെയുള്ള സാമൂഹ്യ പ്രശ്‌നം മാത്രമാണ് ഞാന്‍ ഉയര്‍ത്തിയത്. ഞാന്‍ ഇനിയും ട്രാന്‍സ് ജെന്‍ഡേഴ്‌സിനൊപ്പം തന്നെയാണ്. എസ്എം സ്ട്രീറ്റില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു വേണ്ടി ബാത്ത്‌റൂം നിര്‍മിച്ച ആളാണ് ഞാന്‍. സുപ്രീം കോടതി എന്തുകൊണ്ടാണ് ഹോമോസെക്ഷ്വാലിറ്റിയെ അനുകൂലിക്കുന്ന വിധി പുറപ്പെടുവിപ്പിക്കാത്തത്. - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം സംഭവത്തില്‍ താന്‍ പെണ്‍കുട്ടികള്‍ക്കൊപ്പമാണ് എന്നാണ് എംകെ മുനീര്‍ പറയുന്നത്. പുരുഷാധിപത്യ സമൂഹത്തില്‍ എപ്പോഴും സ്ത്രീകളെക്കുറിച്ചാണ് ആശങ്ക. പുരുഷനോട് ഒരിക്കലും കല്‍പ്പിക്കില്ല ഈ രീതിയിലുള്ള വസ്ത്രം ധരിക്കണമെന്ന് പറയില്ല. സ്ത്രീകളോട് എപ്പോഴും പാന്റിടാന്‍ പറയും. ഞാന്‍ പാന്റിന് എതിരല്ല. പക്ഷെ അവരുടെ അനുവാദം വേണമല്ലോ. അവര്‍ക്ക് കംഫര്‍ട്ടബിള്‍ ചുരിദാറാണെങ്കില്‍ അവര്‍ അത് ധരിക്കട്ടെ. പുരുഷന്മാര്‍ക്ക് മുണ്ട് ഉടുക്കുകയോ പാന്റ് ഇടുകയോ ചെയ്യാം. അതില്‍ പ്രശ്‌നമില്ല. എപ്പോഴും നമ്മള്‍ സ്ത്രീയുടെ വസ്ത്രത്തെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. പുരുഷനെ പൂര്‍ണമായി ഒഴിവാക്കി സ്ത്രീയെക്കുറിച്ച് മാത്രം സംസാരിക്കുന്നു. അവര്‍ക്ക് ഏതാണ് കംഫര്‍ട്ടബിള്‍ എന്നല്ലേ നോക്കേണ്ടത്. അതുകൊണ്ടാണ് പിണറായിയുടെ വസ്ത്രത്തേക്കുറിച്ച് ആരും സംസാരിക്കുന്നില്ല എന്ന് ഞാന്‍ ചോദിച്ചത്.- എംകെ മുനീര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com