പിടി ഉഷ എംപി ദത്തെടുത്ത പള്ളിക്കത്തോട് ഇനി 'സുകന്യ സമൃദ്ധി യോജന' പഞ്ചായത്ത്

10 വയസിൽ താഴെയുള്ള 447 പെണ്‍കുട്ടികള്‍ പദ്ധതിയില്‍
നിക്ഷേപ പാസ്ബുക്കുകൾ പിടി ഉഷ എംപി വിതരണം ചെയ്യുന്നു
നിക്ഷേപ പാസ്ബുക്കുകൾ പിടി ഉഷ എംപി വിതരണം ചെയ്യുന്നു

കോട്ടയം: സമ്പൂർണ 'സുകന്യ സമൃദ്ധി യോജന' പഞ്ചായത്ത് എന്ന നേട്ടം കൈവരിച്ച് കോട്ടയം ജില്ലയിലെ പള്ളിക്കത്തോട്. രാജ്യത്തെ പെൺകുട്ടികളുടെ ഉന്നമനത്തിനായി കേന്ദ്ര സർക്കാർ രൂപകൽപ്പന ചെയ്ത പ്രധാനപ്പെട്ട പദ്ധതിയാണിത്. പിടി ഉഷ എംപി സൻസദ് ആദർശ ഗ്രാമ യോജനയിൽ ദത്തെടുത്ത പഞ്ചായത്താണ് പള്ളിക്കത്തോട്.

ഇന്ന് നടന്ന ചടങ്ങിൽ ആദർശ ​ഗ്രാമ യോജനയുടെ നോഡൽ ഓഫീസർ ബെവിൻ ജോൺ വർ​ഗീസാണ് പ്രഖ്യാപനം നടത്തിയത്. യോജനയിൽ അം​ഗങ്ങളായ പെൺകുട്ടികൾക്ക് നിക്ഷേപ പാസ്ബുക്കുകൾ പിടി ഉഷ എംപി വിതരണം ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വില്ലേജ് ഡവലപ്മെന്റ് പരിപാടിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് പരിധിയിലെ 10 വയസിൽ താഴെയുള്ള പെൺകുട്ടികളെ ചേർത്താണ് പദ്ധതി നടപ്പിലാക്കിയത്. 447 കുട്ടികളാണ് പദ്ധതിയിൽ ചേർന്നത്. പഞ്ചായത്ത് സമ്പൂർണ സുകന്യ ആയത് ജില്ല ഭരണാധികാരിക്ക് രേഖാമൂലം അറിയിപ്പ് നൽകി.

നിക്ഷേപ പാസ്ബുക്കുകൾ പിടി ഉഷ എംപി വിതരണം ചെയ്യുന്നു
ബൈക്ക് നിർത്തി ഉടമ സുഹൃത്തുമായി സംസാരിച്ചു നിൽക്കെ, നടന്നു വന്ന കള്ളന്‍ അടിച്ചു മാറ്റി ഓടിച്ചു പോയി!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com