'കടം തരാം, ഹര്‍ജി പിന്‍വലിച്ചാല്‍'; ഇനി ചര്‍ച്ചയില്ലെന്നു കേരളം സുപ്രീംകോടതിയില്‍

കേസ് മാര്‍ച്ച് 6,7 തിയതികളിലേയ്ക്ക് മാറ്റിവെച്ചു
പിണറായി വിജയന്‍, സുപ്രീംകോടതി
പിണറായി വിജയന്‍, സുപ്രീംകോടതി ഫയല്‍

ന്യൂഡല്‍ഹി: കേരളത്തിന് അധിക വായ്പയ്ക്ക് അനുമതി നല്‍കണമെങ്കില്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കണമെന്ന കേന്ദ്ര നിലപാട് അംഗീകരിക്കാനാവില്ലെന്ന് കേരളം. അര്‍ഹതപ്പെട്ട വായ്പയ്ക്കാണ് അനുമതി തേടിയിരിക്കുന്നതെന്ന് കേരളത്തിനു വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു.

13,600 കോടി വായ്പയെടുക്കാന്‍ കൂടി അനുമതി നല്‍കാമെന്നും എന്നാല്‍ കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കണമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്.

ഹര്‍ജി പിന്‍വലിക്കില്ലെന്നും കേരളത്തിന് അര്‍ഹതപ്പെട്ടതാണ് ആവശ്യപ്പെടുന്നതെന്നുമെന്നും സംസ്ഥാനം വ്യക്തമാക്കി. വിഷയത്തില്‍ ചര്‍ച്ചയ്ക്ക് ഇനി കാര്യമില്ലെന്നും വിശദമായ വാദം കേള്‍ക്കണമെന്നും കേരളം ആവശ്യപ്പെട്ടു. കടമെടുപ്പ് പരിധിയില്‍ കേരളത്തിന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. കേസ് മാര്‍ച്ച് 6,7 തിയതികളിലേയ്ക്ക് വാദം കേള്‍ക്കുന്നതിനായി മാറ്റിവെച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രണ്ട് കൂട്ടരുടേയും വാദം കേള്‍ക്കുന്നതിനിടെ ഇരുപക്ഷത്തില്‍ നിന്നും രാഷ്ട്രീയമല്ല, ഗൗരവമായ ചര്‍ച്ചകളാണ് പ്രതീക്ഷിക്കുന്നതെന്ന് സുപ്രീം കോടതി ഓര്‍മിപ്പിച്ചു. കേസ് പിന്‍വലിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടു. അങ്ങനെയാണെങ്കില്‍ മാത്രമേ മറ്റു കാര്യങ്ങള്‍ പരിഗണിക്കാനാകൂ എന്നും കേന്ദ്രം പറഞ്ഞതായി കേരളം കോടതിയില്‍ അറിയിച്ചു. കേരളത്തിന്റെ വാദം മുഴുവന്‍ ശരിയല്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. വീണ്ടും ചര്‍ച്ച ചെയ്ത് കൂടെയെന്ന് ജസ്റ്റിസ് കെ വി വിശ്വനാഥന്‍ ചോദിച്ചപ്പോള്‍ അടിയന്തര ആവശ്യം കണക്കിലെടുക്കുകയാണ് വേണ്ടതെന്നും ഇനി അതിന്റെ ആവശ്യമില്ലെന്നുമാണ് കേരളം പറഞ്ഞത്.

പിണറായി വിജയന്‍, സുപ്രീംകോടതി
സാധാരണ പൗരനാണ് പ്രതിഷേധം നടത്തിയതെങ്കില്‍ എന്തുചെയ്യും?; സിദ്ധരാമയ്യക്കെതിരായ കേസില്‍ ചോദ്യവുമായി സുപ്രീംകോടതി

കോടതി നിര്‍ദേശപ്രകാരം ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഡല്‍ഹിയില്‍ കേന്ദ്ര ധനമന്ത്രാലയ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. ധനകാര്യ സെക്രട്ടറി, സോളിസിറ്റര്‍ ജനറല്‍ ഉള്‍പ്പെടെ ചര്‍ച്ചയില്‍ കേന്ദ്രത്തിനായി പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com