ജനവാസ മേഖലയിലെത്തിയ ബേലൂര്‍ മഖ്നയെ തുരത്തി; വീണ്ടും കര്‍ണാടക മേഖലയില്‍

ബേലൂര്‍ മോഴ കഴിഞ്ഞ രണ്ടുദിവസമായി ആനയുടെ സാന്നിധ്യം കര്‍ണാടക കാടുകളിലായിരുന്നു.
ബേലൂര്‍ മഖ്‌ന വീണ്ടും ജനവാസ മേഖലയില്‍
ബേലൂര്‍ മഖ്‌ന വീണ്ടും ജനവാസ മേഖലയില്‍എക്സ്പ്രസ് ഫയൽ ചിത്രം

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങിയആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്‌നയെ കബനി പുഴയുടെ മറുകരയിലേക്ക് തുരത്തി. മഖ്ന വീണ്ടും കര്‍ണാടക മേഖലയില്‍ എത്തിയതായാണ് വിവരം. പെരിക്കല്ലൂര്‍, മരക്കടവ് ഭാഗത്ത് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള, കര്‍ണാടക വനംവകുപ്പ് സംഘങ്ങള്‍ ആനയെ നിരീക്ഷിക്കുന്നുണ്ട്.

ഇന്നലെ രാത്രിയാണ് ബൈരക്കുപ്പ വനത്തില്‍ നിന്ന് ആന പുറത്തിറങ്ങിയത്. പെരിക്കല്ലൂരില്‍ കബനി പുഴ കടന്നാണ് ആന എത്തിയത്. ആന ജനവാസ മേഖലയിലേക്ക് തിരിച്ചെത്തിയതോടെ മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ വനംവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.

ആനയെ മയക്കുവെടിവെച്ച് പിടികൂടാന്‍ വനംവകുപ്പ് തയ്യാറായി നില്‍ക്കുകയാണ്. ആനയെവിടെയെന്ന് കൃത്യമായി സ്‌പോട്ട് ചെയ്താല്‍ മാത്രമെ വനംവകുപ്പിന് തുടര്‍ നടപടികള്‍ സ്വീകരിക്കാനാകൂ. ആന ജനവാസ മേഖലയായതിനാല്‍ ദൗത്യം വളരെ ദുഷ്‌കരമായിരിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബേലൂര്‍ മഖ്‌ന വീണ്ടും ജനവാസ മേഖലയില്‍
ചാക്കയില്‍ കാണാതായ രണ്ടുവയസുകാരിയെ കണ്ടെത്തി

ബേലൂര്‍ മോഴ കഴിഞ്ഞ രണ്ടുദിവസമായി ആനയുടെ സാന്നിധ്യം കര്‍ണാടക കാടുകളിലായിരുന്നു. കേരള അതിര്‍ത്തിയിലേക്ക് മടങ്ങി വരുന്നുണ്ടെങ്കിലും, ആനയുടെ സ്ഥാനം നാഗര്‍ഹോള വനത്തിലായിരുന്നു. ഉള്‍കാട്ടിലായിരുന്നതിനാല്‍ മയക്കുവെടിവെയ്ക്കുന്നതില്‍ പ്രതിസന്ധി നേരിട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com