രാഹുല്‍ ഗാന്ധിയെ പ്രീണിപ്പെടുത്താന്‍ ഖജനാവ് കൊള്ളയടിച്ചു; അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം നല്‍കാനുള്ള തീരുമാനത്തിനെതിരെ ബിജെപി

രാഹുല്‍ ഗാന്ധി വയനാട്ടിലെ എംപി ആയതിനാല്‍ അദ്ദേഹത്തെ പ്രീണിപ്പെടുത്താന്‍ കര്‍ണാടകയിലെ നികുതിദായകരുടെ പണം ദുരുപയോഗം ചെയ്യുന്നു
അജീഷിന്റെ കുടുംബത്തെ വീട്ടിലെത്തിയ രാഹുല്‍ ആശ്വസിപ്പിക്കുന്നു
അജീഷിന്റെ കുടുംബത്തെ വീട്ടിലെത്തിയ രാഹുല്‍ ആശ്വസിപ്പിക്കുന്നു എക്‌സ്‌

ബംഗളൂരു: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം നല്‍കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ബിജെപി. സര്‍ക്കാരിന്റെ ഈ തീരുമാനം നിയമവിരുദ്ധമാണെന്ന് ബിജെപി അധ്യക്ഷന്‍ ബിവൈ വിജയേന്ദ്ര ആരോപിച്ചു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടിലെ എംപി ആയതിനാല്‍ അദ്ദേഹത്തെ പ്രീണിപ്പെടുത്താന്‍ കര്‍ണാടകയിലെ നികുതിദായകരുടെ പണം ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. സംസ്ഥാനം വരള്‍ച്ച നേരിടുകയും നൂറുകണക്കിന് കര്‍ഷകര്‍ ആത്മഹത്യചെയ്യുമ്പോഴും അടിയന്തര ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനേക്കാള്‍ രാഹുല്‍ഗാന്ധിയെ പ്രീതിപ്പെടുത്താനാണ് കോണ്‍ഗ്രസ് മുന്‍ഗണന നല്‍കുന്നതെന്നും വിജയേന്ദ്ര കുറ്റപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാഹുലിന്റെ മണ്ഡലത്തില്‍ മരിച്ച വ്യക്തിയെ ആക്രമിച്ചത് കര്‍ണാടകയില്‍ നിന്നുള്ള ആനയെന്ന് കുറ്റപ്പെടുത്തി നിയമവിരുദ്ധമായി 15ലക്ഷം ധനസഹായമായി അനുവദിച്ചത് കര്‍ണാടകയിലെ ജനങ്ങളോട് ചെയ്യുന്ന വഞ്ചനായാണ്. ഹൈക്കമാന്‍ഡിന്റെ ആഗ്രഹം നിറവേറ്റുന്നതിനായി കര്‍ണാടകയിലെ നികുതിദായകരുടെ പണം ഖജനാവില്‍ നിന്ന് കൊള്ളയടിച്ചതിന് മുഖ്യമന്ത്രി സിദ്ധരാമയ്യയും കൂട്ടരും മറുപടി നല്‍കണമെന്ന് വിജയേന്ദ്ര പറഞ്ഞു

കേരളസര്‍ക്കാരില്‍നിന്നും ജനപ്രതിനിധികളില്‍നിന്നും ആവശ്യമുയര്‍ന്നതോടെയാണ് സഹായധനം അനുവദിച്ചതെന്ന് കര്‍ണാടക വനംവകുപ്പ് മന്ത്രി ഈശ്വര്‍ ഖണ്ഡ്രെ അറിയിച്ചിരുന്നു.

കര്‍ണാടകയില്‍ നിന്നും റേഡിയോ കോളര്‍ ഘടിപ്പിച്ച് ബന്ദിപ്പൂര്‍ വനമേഖയലിലേക്ക് വിട്ട ബേലൂര്‍ മഗ്‌ന എന്ന ആനയാണ് വയനാട്ടിലെ ജനവാസമേഖലയില്‍ വച്ച് യുവാവിനെ ചവിട്ടിക്കൊലപ്പെടുത്തിയത്.

അജീഷിന്റെ കുടുംബത്തെ വീട്ടിലെത്തിയ രാഹുല്‍ ആശ്വസിപ്പിക്കുന്നു
കുട്ടിയെ ഉപേക്ഷിക്കാനെത്തിയത് ചാക്ക ഭാഗത്തു നിന്ന്?; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com