മരട് വെടിക്കെട്ടിന് അനുമതിയില്ല, ഹര്‍ജി ഹൈക്കോടതി തള്ളി

അപ്പീൽ നൽകുമെന്ന് ക്ഷേത്രം ഭാരവാഹികൾ
വെടിക്കെട്ട്
വെടിക്കെട്ട്പ്രതീകാത്മക ചിത്രം

കൊച്ചി: മരട് കൊട്ടാരം ഭഗവതി ക്ഷേത്രം വെടിക്കെട്ടിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അനുമതി നിഷേധിച്ചു. ജില്ലാ കലക്ടര്‍ വെടിക്കെട്ടിന് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് ദേവസ്വം ഭാരവാഹികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഉത്സവത്തിന്റെ ഭാഗമായി നാളെയും മറ്റന്നാളുമായാണ് വെടിക്കെട്ട് നടത്തേണ്ടിയിരുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തൃപ്പൂണിത്തുറയില്‍ വെടിക്കെട്ട് അപകടത്തില്‍ രണ്ടുപേര്‍ മരിച്ച സാഹചര്യം കണക്കിലെടുത്താണ് മരടിലെ വെടിക്കെട്ടിന് ജില്ലാ കലക്ടര്‍ നേരത്തെ അനുമതി നിഷേധിച്ചത്. മരടിലെ സ്ഥലപരിമിതി അടക്കം പരിഗണിച്ച് പൊലീസ്, റവന്യൂ, അഗ്‌നിരക്ഷാസേന എന്നിവ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കലക്ടര്‍ അനുമതി നിഷേധിച്ചത്.

വെടിക്കെട്ട്
'ഈ വനംമന്ത്രിക്കൊപ്പമിരുന്ന് ചര്‍ച്ചയ്ക്കില്ല', മുഖ്യമന്ത്രി വരണം; സര്‍വകക്ഷിയോഗം ബഹിഷ്‌കരിച്ച് യുഡിഎഫ്

മരടില്‍ വടക്കേ ചേരുവാരം, തെക്കേ ചേരുവാരം എന്നിവയാണ് ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കിയിരുന്നത്. കലക്ടറുടെ നടപടി ശരിവെച്ചു കൊണ്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ചും, വെടിക്കെട്ടിന് അനുമതി നല്‍കാനാകില്ലെന്ന് ഉത്തരവിടുകയായിരുന്നു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ ഇന്നുതന്നെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com