ലോ കോളജ് സമരം; ചര്‍ച്ച പരാജയം, ആത്മഹത്യാഭീഷണി തുടര്‍ന്ന് വിദ്യാര്‍ഥികള്‍

സസ്പെന്‍ഡ് ചെയ്ത ഏഴ് വിദ്യാര്‍ഥികളുടെയും സസ്പെന്‍ഷന്‍ പിന്‍വലിച്ചു
കെട്ടിടത്തിന് മുകളില്‍ കയറി വിദ്യാര്‍ഥികളുടെ ആത്മഹത്യാ ഭീഷണി
കെട്ടിടത്തിന് മുകളില്‍ കയറി വിദ്യാര്‍ഥികളുടെ ആത്മഹത്യാ ഭീഷണിടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്

തൊടുപുഴ: തൊടുപുഴ കോ ഓപ്പറേറ്റീവ് ലോ കോളജിൽ വിദ്യാര്‍ഥികളുമായി മാനേജ്മെന്‍റ് നടത്തിയ ചര്‍ച്ച പരാജയം. മാര്‍ച്ച് നാല് വരെ കോളജ് അടച്ചിട്ട് അന്വേഷണം നടത്താന്‍ തയ്യാറാണെന്നറിയിച്ചിട്ടും വിദ്യാര്‍ഥികള്‍ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ്. കോളജ് പ്രിന്‍സിപ്പലിനെ സസ് പെന്‍ഡ് ചെയ്യുന്നതുവരെ സമരം ചെയ്യുമെന്നാണ് വിദ്യാര്‍ഥികളുടെ നിലപാട്. മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ഥികളെ കോളജില്‍ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ ഇപ്പോഴും കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി പ്രതിഷേധിക്കുകയാണ്.

കെട്ടിടത്തിന് മുകളില്‍ കയറി മുപ്പതോളം വിദ്യാര്‍ഥികളാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. സസ്പെന്‍ഡ് ചെയ്ത വിദ്യാര്‍ഥികളെ തിരിച്ചെടുത്തെങ്കിലും കോളജ് പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്യാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് നിലപാടിലാണ് വിദ്യാര്‍ഥികള്‍. മാര്‍ച്ച് നാല് വരെ കോളജ് നിര്‍ത്തിവെച്ച് വിദ്യാര്‍ഥികളുടെ ആരോപണം അന്വേഷിക്കാമെന്ന് മാനേജ്ർമെന്‍റ് ചര്‍ച്ചയില്‍ അറിയിച്ചെങ്കിലും അംഗീകരിച്ചില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കെട്ടിടത്തിന് മുകളില്‍ കയറി വിദ്യാര്‍ഥികളുടെ ആത്മഹത്യാ ഭീഷണി
തിരുവനന്തപുരം പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ 13 കാരിയുടെ മരണം; പെണ്‍കുട്ടി തുടര്‍ച്ചയായി പീഡനത്തിനിരയായി, സിബിഐ അന്വേഷിക്കും

കോളജില്‍ ഒരു വിദ്യാര്‍ഥിക്ക് അന്യായമായി ഇന്റേണല്‍ മാര്‍ക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച മുതല്‍ കോളജില്‍ സമരം ആരംഭിച്ചിരുന്നു. സമരം ചെയ്ത വിദ്യാര്‍ഥികളെ റാഗിങ് കേസില്‍ കുടുക്കി സസ്‌പെന്‍ഡ് ചെയ്തുവെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com