വ്യാജന്‍മാരെ തടയും; വാഹന പുകപരിശോധനയ്ക്ക് പുതിയ ആപ്പ്

'പൊലൂഷന്‍ ടെസ്റ്റിങ് വിത്ത് ജിയോ ടാഗിങ്' എന്ന പുതിയ ആപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്
വാഹന പുകപരിശോധനയ്ക്ക് പുതിയ ആപ്പ്
വാഹന പുകപരിശോധനയ്ക്ക് പുതിയ ആപ്പ്പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വാഹന പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് വ്യാജമായി നല്‍കുന്നത് തടയാന്‍ 'പൊലൂഷന്‍ ടെസ്റ്റിങ് വിത്ത് ജിയോ ടാഗിങ്' എന്ന പുതിയ ആപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്. നമ്പര്‍ പ്ലേറ്റിന്റെ ഫോട്ടോയും വാഹനത്തിന്റെ ദൂരെ നിന്നുള്ള ഫോട്ടോയും ആപ്പില്‍ അപ്ലോഡ് ചെയ്താല്‍ മാത്രമേ പരിശോധന നടത്താനാകൂ. പുകപരിശോധനാകേന്ദ്രം രജിസ്റ്റര്‍ചെയ്തതിന്റെ 50 മീറ്റര്‍ ചുറ്റളവില്‍നിന്ന് മാത്രമേ വാഹനത്തിന്റെ ഫോട്ടോയെടുക്കാവൂ എന്നും നിര്‍ദേശമുണ്ട്.

വഹനങ്ങളുടെ വിവരങ്ങള്‍ ആപ്പ് മുഖേന മോട്ടോര്‍ വാഹന വകുപ്പിന് ലഭിക്കും. ഒരു കേന്ദ്രത്തിലെ മൂന്ന് ഫോണിലാണ് ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാനാവുക. കേന്ദ്രം നടത്തിപ്പുകാര്‍ അതത് ജില്ലയിലെ ആര്‍ടിഒക്ക് ഫോണ്‍ ഹാജരാക്കിയാല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് നല്‍കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വാഹന പുകപരിശോധനയ്ക്ക് പുതിയ ആപ്പ്
ഹയര്‍ സെക്കന്‍ഡറിക്കൊപ്പം ഹൈസ്‌കൂള്‍ പരീക്ഷ; തീരുമാനം പിന്‍വലിച്ചു

പരിശോധനക്കായി വാഹനം എത്തിക്കാതെ, നടത്തിപ്പുകാരന്റെ ഫോണിലേക്ക് ഫോട്ടോ അയച്ച് നല്‍കി സര്‍ട്ടിഫിക്കറ്റ് നേടുന്നതായി പരാതി ഉയര്‍ന്നിരുന്ന സാഹചര്യത്തിലാണ് നീക്കം. പുക പരിശോധന സര്‍ട്ടിഫിക്കറ്റ് വ്യാജമായി സംഘടിപ്പിച്ച സ്ഥാപനത്തിന് നേരേ കഴിഞ്ഞ ദിവസം മോട്ടോര്‍ വാഹന വകുപ്പ് നടപടി എടുത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com