പാട്ട് 2013 ലേത്, പ്രാദേശികമായി പറ്റിയ ചെറിയ അബദ്ധം മാത്രം; നടപടി വേണ്ടെന്ന് പ്രകാശ് ജാവഡേക്കര്‍

ഇത്തരം അബദ്ധങ്ങള്‍ മാധ്യമങ്ങള്‍ക്കും ദിവസംപ്രതി സംഭവിക്കുന്നുണ്ട്
പ്രകാശ് ജാവഡേക്കര്‍
പ്രകാശ് ജാവഡേക്കര്‍ഫയൽ ചിത്രം

ന്യൂഡല്‍ഹി; കേരള പദയാത്ര ഗാന വിവാദത്തില്‍ ന്യായീകരണവുമായി ബിജെപി നേതാവ് പ്രകാശ് ജാവഡേക്കര്‍. പ്രാദേശികമായി പറ്റിയ അബദ്ധം മാത്രമാണത്. ബിജെപി പ്രചരണഗാനത്തിലെ കേന്ദ്രസര്‍ക്കാര്‍ വിമര്‍ശനത്തില്‍ നടപടി വേണ്ടെന്നും കേരളത്തിന്റെ പ്രഭാരി കൂടിയായ ജാവഡേക്കര്‍ വ്യക്തമാക്കി. പാട്ടു വിവാദത്തില്‍ ബിജെപി സംസ്ഥാന ഐടി സെല്‍ ചെയര്‍മാനെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.

2013 ല്‍ യുപിഎ സര്‍ക്കാരിനെതിരെ തയ്യാറാക്കിയ ഗാനമാണത്. ഇത് അബദ്ധത്തില്‍ ഉപയോഗിക്കുകയായിരുന്നു. ചെറിയ പിഴവാണത്. തെറ്റായി ഉപയോഗിച്ചത് ഒരു അബദ്ധമായി മാത്രം കണ്ടാല്‍ മതി. ഇത്തരം അബദ്ധങ്ങള്‍ മാധ്യമങ്ങള്‍ക്കും ദിവസംപ്രതി സംഭവിക്കുന്നുണ്ട്. വാര്‍ത്ത നല്‍കും മുമ്പ് കേരളത്തിലെ മാധ്യമങ്ങള്‍ ഇതേക്കുറിച്ച് അന്വേഷിക്കണമായിരുന്നു എന്നും പ്രകാശ് ജാവഡേക്കര്‍ അഭിപ്രായപ്പെട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കെ സുരേന്ദ്രന്റെ കേരളപദയാത്രയോട് അനുബന്ധിച്ച് തയ്യാറാക്കിയ പാട്ടിലുണ്ടായ അമളിയാണ് വിവാദമായത്. ഗാനത്തില്‍ കേരള സര്‍ക്കാരിനു പകരം കേന്ദ്രസര്‍ക്കാര്‍ ഇടംപിടിച്ചതാണ് അമളിയായത്. 'അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍ അണിനിരക്ക കൂട്ടരേ,''എന്ന് ആഹ്വാനം ചെയ്യുന്ന പാട്ട് ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറുകയും ചെയ്തിരുന്നു.

പ്രകാശ് ജാവഡേക്കര്‍
നിവൃത്തിയില്ലെങ്കില്‍ വന്യജീവികളെ കൊല്ലാന്‍ ഉത്തരവിടാം; നിയമഭേദഗതി വേണ്ടെന്ന് കേന്ദ്രമന്ത്രി

പാട്ടു വിവാദത്തിൽ കെ സുരേന്ദ്രൻ ബിജെപി കേന്ദ്രനേതൃത്വത്തോട് പാർട്ടി സംസ്ഥാന ഐടി സെൽ ചെയർമാനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. മനഃപൂര്‍വം വരുത്തിയ വീഴ്ചയാണോ എന്ന് സംശയമുണ്ടെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ബിജെപി സംസ്ഥാനനേതൃത്വം നടത്തുന്ന സമരപരിപാടികള്‍ക്ക് പാര്‍ട്ടിയുടെ സമൂഹമാധ്യമ പേജുകളില്‍ വലിയ പ്രാധാന്യം ലഭിക്കുന്നില്ലെന്നും സുരേന്ദ്രന് പരാതിയുണ്ടായിരുന്നു. ഇതിനിടെയാണ് പുതിയ വിവാദമുണ്ടാകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com