ആറ്റുകാൽ പൊങ്കാല; തിരുവനന്തപുരം ന​ഗരത്തിൽ ഗതാഗത നിയന്ത്രണം

നഗരത്തിലെ റോഡുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും വിലക്കുണ്ട്
ആറ്റുകാൽ പൊങ്കാല
ആറ്റുകാൽ പൊങ്കാല ഫയല്‍ ചിത്രം

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് നഗരത്തില്‍ ഗതാഗതം ക്രമീകരിച്ചു. സുരക്ഷാ മുൻകരുതലെന്ന നിലയിൽ മാർഗനിർദേശങ്ങൾ പുറത്തിറക്കി.

പൊങ്കാലയിടാൻ വരുന്ന ഭക്തർ വാഹനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ മാത്രം പാർക്ക് ചെയ്യണം. പൊങ്കാല അടുപ്പുകള്‍ക്ക് സമീപം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. ടൈല്‍ പാകിയ ഫുട്പാത്തുകളില്‍ പൊങ്കാല അടുപ്പുകള്‍ സ്ഥാപിക്കരുതെന്നും നിര്‍ദേശത്തിൽ പറയുന്നു. നഗരത്തിലെ റോഡുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും വിലക്കുണ്ട്.

പൊങ്കാലയ്ക്ക് വരുന്ന ഭക്തരുടെ സ്വര്‍ണാഭരങ്ങള്‍ തിക്കിലും തിരക്കിലും മോഷ്ടിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ അവ വസ്ത്രത്തോട് ചേര്‍ത്ത് സേഫ്റ്റി പിന്‍ ഉപയോഗിച്ച് ബന്ധിപ്പിക്കുന്നത് സുരക്ഷ ഉറപ്പാക്കുമെന്നും സിറ്റി പൊലീസ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

റെസിഡന്‍സ് അസോസിയേഷനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍

  • ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുക

  • ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് ഉറപ്പ് വരുത്തുക

  • ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വലിച്ചെറിയാതിരിക്കുക

  • തീ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ സുരക്ഷിതമായ അകലത്തിലാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ഉറപ്പാക്കുക

  • തിക്കും തിരക്കും നിയന്ത്രിക്കുന്നതിന് പൊലീസിനെ സഹായിക്കുവാനായി വോളന്റീയര്‍മാരെ നിയോഗിക്കുക

  • തങ്ങളുടെ റെസിഡന്‍സ് ഏരിയയില്‍ വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കരുത്

  • സംശയാസ്പദമായി എന്തെങ്കിലും തോന്നുകയാണെങ്കില്‍ ആ വിവരം ഉടന്‍ തന്നെ പൊലീസിനെ അറിയിക്കുക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com