'ചിന്‍ സ്ട്രാപ്പ് കൊണ്ട് ഊഞ്ഞാല്‍ ഇടല്ലേ'; അപകട മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

ഹെല്‍മറ്റ് ധരിച്ചത് കൊണ്ട് മാത്രം സുരക്ഷിതമായി എന്ന് കരുതാന്‍ പറ്റില്ല
'ചിന്‍ സ്ട്രാപ്പ് ശരിയായി ധരിക്കുക. സുരക്ഷിതരായിരിക്കുക'
'ചിന്‍ സ്ട്രാപ്പ് ശരിയായി ധരിക്കുക. സുരക്ഷിതരായിരിക്കുക'പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഹെല്‍മറ്റ് ധരിച്ചത് കൊണ്ട് മാത്രം സുരക്ഷിതമായി എന്ന് കരുതാന്‍ പറ്റില്ല. ഹെല്‍മറ്റ് ധരിച്ചിട്ടും അപകടസമയത്ത് അത് തലയില്‍ നിന്ന് ഊരി പോയ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹെല്‍മറ്റ് ധരിച്ചതിന് ശേഷം ചിന്‍ സ്ട്രാപ്പ് ഉപയോഗിച്ച് തലയുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും അനിവാര്യമാണ്.

ഊഞ്ഞാലുപോലെ തൂങ്ങുന്ന ചിന്‍ സ്ട്രാപ്പ് സുരക്ഷിത ബോധമില്ലായ്മ ആണ് കാണിക്കുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 'ഇടയ്ക്കിടെ വാഹനം നിര്‍ത്തേണ്ടി വരുമ്പോള്‍ ഹെല്‍മറ്റ് അഴിക്കാനുള്ള സൗകര്യത്തിന് വേണ്ടിയാണ് ഇങ്ങിനെ ചെയ്യുന്നത്.അപകട സമയത്ത് ഹെല്‍മറ്റ് ആദ്യം തെറിച്ച് പോകും. ചിന്‍ സ്ട്രാപ്പ് ശരിയായി ധരിക്കുക. സുരക്ഷിതരായിരിക്കുക.'- മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുറിപ്പ്:

ചിന്‍ സ്ട്രാപ്പ് മുഖ്യം. ഹെല്‍മറ്റ് ധരിച്ചിട്ടും അപകടസമയത്ത് അത് തലയില്‍ നിന്ന് ഊരി പോയ നിര്‍ഭാഗ്യവാന്‍മാരെ നമുക്ക് റോഡില്‍ കാണാം. ഹെല്‍മറ്റ് സുരക്ഷിതമായി തലയില്‍ ബന്ധിക്കണം.

ഊഞ്ഞാലുപോലെ തൂങ്ങുന്ന ചിന്‍ സ്ട്രാപ്പ് സുരക്ഷിത ബോധമില്ലായ്മ ആണ് കാണിക്കുന്നത്. ഇടയ്ക്കിടെ വാഹനം നിര്‍ത്തേണ്ടി വരുമ്പോള്‍ ഹെല്‍മറ്റ് അഴിക്കാനുള്ള സൗകര്യത്തിന് വേണ്ടിയാണ് ഇങ്ങിനെ ചെയ്യുന്നത്.

അപകട സമയത്ത് ഹെല്‍മറ്റ് ആദ്യം തെറിച്ച് പോകും. ചിന്‍ സ്ട്രാപ്പ് ശരിയായി ധരിക്കുക. സുരക്ഷിതരായിരിക്കുക.

'ചിന്‍ സ്ട്രാപ്പ് ശരിയായി ധരിക്കുക. സുരക്ഷിതരായിരിക്കുക'
കോഴിക്കോട്, സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com