'മുറിയില്‍ നിന്ന് ഇറങ്ങിപ്പോടാ'; മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസില്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ കൈയാങ്കളി, പരാതി

കൈയ്യേറ്റമോ മോശം പെരുമാറ്റമോ ഉണ്ടായിട്ടില്ലെന്നാണ് മന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി
റോഷി അഗസ്റ്റിന്‍
റോഷി അഗസ്റ്റിന്‍ടി വി ദൃശ്യം

തിരുവനന്തപുരം: ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസില്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ കൈയാങ്കളി നടന്നെന്നു പരാതി. മന്ത്രിയുടെ അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറിയും ആലപ്പുഴയിലെ ഇറിഗേഷന്‍ ചീഫ് എന്‍ജിനീയറും തമ്മിലാണ് ഏറ്റുമുട്ടിയത്.

ചീഫ് എന്‍ജിനീയര്‍ ശ്യാംഗോപാലിനെ മന്ത്രി റോഷി അഗസ്റ്റിന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി എസ്.പ്രേംജി മര്‍ദിച്ചെന്നാണ് പരാതി. ആലപ്പുഴയിലെ ഇറിഗേഷന്‍ ഓഫിസറും കുട്ടനാട് പാക്കേജിന്റെ ചുമതലയുള്ള ചീഫ് എന്‍ജിനീയര്‍ കൂടിയാണ് ശ്യാംഗോപാല്‍.

ഔദ്യോഗികാവശ്യത്തിനായി മന്ത്രി റോഷി അഗസ്റ്റിനെയും പ്രൈവറ്റ് സെക്രട്ടറിയേയും കാണാനാണ് ചീഫ് എന്‍ജിനിയറായ ശ്യാംഗോപാല്‍ സെക്രട്ടറിയേറ്റിലെ ഓഫിസിലെത്തിയത്. ഈ സമയത്ത് സെക്രട്ടറിയും മന്ത്രിയും സ്ഥലത്തുണ്ടായിരുന്നില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റോഷി അഗസ്റ്റിന്‍
കുരച്ചത് ഇഷ്ടപ്പെട്ടില്ല; അയൽ വീട്ടിലെ നായയെ യുവാവ് പറയിൽ അടിച്ചു കൊന്നു; കൊടും ക്രൂരത

കാബിനിനകത്ത് ഇരിക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും ഇതിനിടയില്‍ അഡി. പ്രൈവറ്റ് സെക്രട്ടറി എസ്.പ്രേംജി ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടെന്നാണു പരാതി. മുറിയില്‍ നിന്ന് ഇറങ്ങിപ്പോടാ എന്നാണ് പറഞ്ഞത്. ഇതു ചോദ്യംചെയ്തതാണു തര്‍ക്കത്തിനിടയാക്കിയത്. തര്‍ക്കം കൈയാങ്കളിയില്‍ കലാശിക്കുകയായിരുന്നു. മന്ത്രി ഓഫിസിലെയും സമീപത്തെയും ജീവനക്കാരാണ് ഇരുവരെയും പിടിച്ചു മാറ്റിയത്. മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കില്‍ വ്യാഴാഴ്ച രാവിലെ പത്തേമുക്കാലിനാണു സംഭവം.

പരിക്കേറ്റ ചീഫ് എന്‍ജിനിയര്‍ ചികില്‍സ തേടി. സംഭവത്തില്‍ മന്ത്രിക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ഇദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്. സെക്രട്ടറിയേറ്റ് വളപ്പിലെ ക്ലിനിക്കില്‍ ചികിത്സ തേടിയതായി പരാതിയില്‍ ശ്യാംഗോപാല്‍ പറഞ്ഞു. ശ്യാം ഗോപാലിനെതിരെ ഓഫിസില്‍ എല്ലാവരും ഒപ്പിട്ട പരാതി കിട്ടിയെന്ന് മന്ത്രി റോഷി അഗസ്‌ററിനും അറിയിച്ചു.

അതേസമയം തന്റെ ഭാഗത്തുനിന്ന് കൈയ്യേറ്റമോ മോശം പെരുമാറ്റമോ ഉണ്ടായിട്ടില്ലെന്നാണ് മന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി എസ്.പ്രേംജിയുടെ പ്രതികരണം. കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട വിഷയം നിയമസഭയില്‍ അവതരിപ്പിച്ച ദിവസം ബന്ധപ്പെട്ട ഉദ്യോഗസ്ഥനായ ശ്യാംഗോപാല്‍ അവിടെ ഉണ്ടായിരുന്നില്ല. പിന്നീട് വിശദീകരണത്തിനായി ശ്യാം ഗോപാലിനെ ഫോണില്‍ കിട്ടിയില്ല. ഇത് അദ്ദേഹത്തോട് റിവ്യൂമീറ്റിന് എത്തിയപ്പോള്‍ സൂചിപ്പിച്ചിരുന്നു. ഇതിന് മറ്റ് ഉദ്യോഗസ്ഥരുടെ മുന്നില്‍വെച്ച് മോശമായി പെരുമാറിയതായി മന്ത്രിയെ അറിയിച്ചിരുന്നു, കഴിഞ്ഞ ദിവസം ഓഫീസില്‍ എത്തിയപ്പോള്‍ മന്ത്രി പറഞ്ഞ ശേഷം എത്തിയാല്‍ മതിയെന്നറിയിക്കുക മാത്രമായിരുന്നുവെന്നും പ്രേംജി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com