ഒന്നാമൻ മുന്നിൽ തടസങ്ങളില്ലെന്ന് ഉറപ്പാക്കും, രണ്ടാമന്‍ ആഡംബര കാറിൽ കഞ്ചാവ് കടത്തും; സഹോദരങ്ങൾ പിടിയിൽ

ലഹരി വസ്തുക്കൾക്ക് 3.75 കോടി രൂപ വിപണി മൂല്യമുണ്ടെന്ന് പൊലീസ് പറഞ്ഞു
അഖില്‍, അരുണ്‍
അഖില്‍, അരുണ്‍

തൃശൂർ: കുതിരാൻ തുരങ്കത്തിൽ ആഡംബരക്കാറിൽ കടത്താൻ ശ്രമിച്ച 78 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. പുത്തൂർ സ്വദേശി അരുൺ (​30), അഖിൽ (29) എന്നിവരെയാണ് ലഹരിവിരുദ്ധ സ്വാഡും പീച്ചി പൊലീസും ചേർന്ന് പിടികൂടിയത്.

ഇവരുടെ പക്കൽ നിന്നും 78 കിലോ കഞ്ചാവും മൂന്ന് കിലോ ഹഷീഷ് ഓയിലും രണ്ട് ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു. ലഹരി വസ്തുക്കൾക്ക് 3.75 കോടി രൂപ വിപണി മൂല്യമുണ്ടെന്ന് പൊലീസ് പറഞ്ഞു. പടിഞ്ഞാറെ തുരങ്കമുഖത്ത് കഴിഞ്ഞ രാത്രി 1.30നായിരുന്നു സംഭവം. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അഖില്‍, അരുണ്‍
ഇടിമുഴങ്ങുന്ന പോലെ ശബ്ദം; ബുള്ളറ്റില്‍ സൂത്രപ്പണി ചെയ്യുന്നവര്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹനവകുപ്പ്

പ്രതികൾ പൊലീസിനെ തെറ്റുദ്ധരിപ്പാക്കാനും ശ്രമം നടത്തി. രണ്ടു കാറുകളിലായാണ് പ്രതികൾ വന്നത്. പ്രതികളിൽ ഒരാൾ ഒരു കാറിൽ മുന്നിൽ സഞ്ചരിക്കുകയും തടസങ്ങളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം രണ്ടാമൻ അടുത്ത കാറിൽ ലഹരിമരുന്നുമായി വരുന്നതാണ് രീതി. കഞ്ചാവ് കേസടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അരുൺ. ഇയാളുടെ അടുത്ത ബന്ധുമാണ് അഖിൽ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com