'വീട്ടുകാരെ ബുദ്ധിമുട്ടിക്കുന്നതില്‍ പ്രയാസമുണ്ട്'; സഹോദരിക്ക് വാട്‌സ്ആപ്പ് സന്ദേശം; 17 കാരിയുടേത് ആത്മഹത്യയെന്ന നിഗമനത്തില്‍ പൊലീസ്

കരാട്ടെ പരിശീലകന്‍ സിദ്ദിഖലിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു
കുട്ടിയുടെ മേൽവസ്ത്രങ്ങൾ പുഴയിൽ നിന്നും കണ്ടെടുത്തപ്പോൾ
കുട്ടിയുടെ മേൽവസ്ത്രങ്ങൾ പുഴയിൽ നിന്നും കണ്ടെടുത്തപ്പോൾ ടിവി ദൃശ്യം

മലപ്പുറം: എടവണ്ണപ്പാറയിലെ 17 കാരിയുടെ മൃതദേഹം ചാലിയാറില്‍ കണ്ടെത്തിയത് ആത്മഹത്യയെന്ന നിഗമനത്തില്‍ പൊലീസ്. കുട്ടിയെ കാണാതാകുന്നതിന് തൊട്ടുമുമ്പ് സഹോദരിക്ക് വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. ഇതില്‍ വീട്ടുകാരെ ബുദ്ധിമുട്ടിക്കുന്നതില്‍ പ്രയാസമുണ്ടെന്ന് പറയുന്നുണ്ട്. പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതകളില്ലെന്നുമാണ് പൊലീസ് സൂചിപ്പിക്കുന്നത്.

പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ലെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ കാണാതായ ദിവസം പകല്‍ 11 മണിക്ക് ശേഷം പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലേക്ക് മറ്റാരുടേയും ഫോണ്‍കോളുകള്‍ വന്നിട്ടില്ലെന്നും പൊലീസ് പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് സമീപത്തായി പുഴയില്‍ മൂന്നാള്‍ താഴ്ചയിലുള്ള കുഴികളുണ്ട്. ഇതില്‍ വീണാണ് കുട്ടി മരിച്ചത്. വെള്ളത്തില്‍ മുങ്ങാന്‍ പ്രയാസമായതിനാല്‍ പെണ്‍കുട്ടി വസ്ത്രങ്ങള്‍ സ്വയം ഊരിമാറ്റിയതാകാമെന്നും പൊലീസ് പറയുന്നു.

തിങ്കളാഴ്ച വീട്ടില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ രാത്രിയോടെയാണ് ചാലിയാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കരാട്ടെ അധ്യാപകനായ സിദ്ദീഖലിയുടെ പീഡനത്തെത്തുടര്‍ന്ന് പെണ്‍കുട്ടി ഏറെനാളായി മനോവിഷമത്തിലായിരുന്നു. കരാട്ടെ അധ്യാപകനെതിരേ പരാതി നിലനില്‍ക്കെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്.

കുട്ടിയുടെ മേൽവസ്ത്രങ്ങൾ പുഴയിൽ നിന്നും കണ്ടെടുത്തപ്പോൾ
വര്‍ക്കലയില്‍ ഉറങ്ങുന്നതിനിടെ ഭര്‍ത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി; ഗുരുതരാവസ്ഥയില്‍

പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും ആരോപിച്ച് വീട്ടുകാരും നാട്ടുകാരും രംഗത്തുവന്നിരുന്നു. പോക്‌സോ കേസ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത കരാട്ടെ പരിശീലകന്‍ സിദ്ദിഖലി റിമാന്‍ഡിലാണ്. ഇയാള്‍ക്കെതിരെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്താനുള്ള തെളിവ് ലഭിച്ചിട്ടില്ലെന്നും പൊലീസ് സൂചിപ്പിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com