ടിപി കേസ് പ്രതികള്‍ ഇന്ന് കോടതിയില്‍; ശിക്ഷ വര്‍ധിപ്പിക്കണമെന്ന ഹര്‍ജിയില്‍ വാദം തുടങ്ങും

കേസിലെ 12 പ്രതികളെയാണ് കോടതിയില്‍ ഹാജരാക്കുക
ടിപി ചന്ദ്രശേഖരന്‍
ടിപി ചന്ദ്രശേഖരന്‍ ഫയല്‍

കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും. കേസിലെ 12 പ്രതികളെയാണ് ഇന്ന് കോടതിയില്‍ ഹാജരാക്കുക. കേസില്‍ പ്രതികളുടെ ശിക്ഷ ഉയര്‍ത്തണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ കോടതിയില്‍ ഇന്ന് വാദം തുടങ്ങും.

ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. പ്രതികളെ ശിക്ഷിച്ച വിചാരണക്കോടതി വിധി ഹൈക്കോടതി ശരിവെക്കുകയും ചെയ്തു. കൂടാതെ കേസിലെ പ്രതികളായ കെ കെ കൃഷ്ണന്‍, ജ്യോതിബാബു എന്നിവരെ വെറുതെ വിട്ടതും ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇവര്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞെന്നും ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കൃഷ്ണനും ജ്യോതിബാബുവും കഴിഞ്ഞദിവസം മാറാട് കോടതിയില്‍ കീഴടങ്ങിയിരുന്നു. ഇവര്‍ അടക്കം 12 പ്രതികളെയാണ് ഇന്ന് കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

ടിപി ചന്ദ്രശേഖരന്‍
മാസപ്പടി കേസിലെ എസ്എഫ്ഐഒ അന്വേഷണം; കെഎസ്ഐഡിസി നൽകിയ ഹർജി ഇന്ന് ഹൈക്കോടതിയിൽ

ടിപി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് ഒന്നു മുതല്‍ അഞ്ചു വരെ പ്രതികള്‍ക്കും ഏഴാം പ്രതിക്കും എതിരെ ഗൂഢാലോചനക്കുറ്റം കൂടി അധികമായി തെളിഞ്ഞതായി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനനെ വെറുതെ വിട്ടത് ഹൈക്കോടതി ശരിവെച്ചു. ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കെ കെ രമ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com