പ്രധാനമന്ത്രി സംസ്ഥാനത്തെത്തി; ഉജ്ജ്വല വരവേല്‍പ്പ്; വീഡിയോ

രാവിലെ പത്തരയ്ക്ക് തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തിലെ വ്യോമസേന ടെക്‌നിക്കല്‍ ഏരിയയിലാണ് മോദി വിമാനം ഇറങ്ങിയത്.
പ്രധാനമന്ത്രി വിഎസ്എസ്‌സിയില്‍, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ സോമനാഥ് സമീപം
പ്രധാനമന്ത്രി വിഎസ്എസ്‌സിയില്‍, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ സോമനാഥ് സമീപം

തിരുവനന്തപുരം: ഒറ്റദിവസത്തെ സന്ദര്‍ശനത്തിനായി സംസ്ഥാനത്ത് എത്തി പ്രധാനമന്ത്രി വിഎസ്‌എസ്‌സിയിലെത്തി. വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിക്കും. ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ ‘ഗഗന്‍യാനി’ൽ പോകുന്ന യാത്രികര്‍ ആരൊക്കെയെന്നത് വിഎസ്‌എസ്‌സിയിൽ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കും. രാവിലെ 11 മണിയോടെയാണ് പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.

ഇതിന്റെ ഭാഗമായി നാല് യാത്രികരും വിഎസ്എസ്‌സിയില്‍ എത്തി. ടെസ്റ്റ് പൈലറ്റുമാർ ഒന്നര വർഷം റഷ്യയിൽ പരിശീലനം പൂർത്തിയാക്കിയിരുന്നു. ബെംഗളൂരുവിൽ ഐഎസ്ആർഒയ്ക്കു കീഴിലെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്ററിലും പരിശീലനം നടത്തി.

ഉച്ചയ്ക്ക് 12 മുതല്‍ ഒരു മണി വരെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതു പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും.ഉച്ചയ്ക്ക് 1.20ന് തിരുവനന്തപുരത്ത് നിന്ന് തമിഴ്‌നാട്ടിലേക്ക് യാത്ര തിരിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

28ന് ഉച്ചയ്ക്ക് 1.10 ന് തിരുനെല്‍വേലിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ തിരുവനന്തപുരം വ്യോമസേന ടെക്‌നിക്കല്‍ ഏരിയയില്‍ തിരിച്ചെത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 1.15ന് മഹാരാഷ്ട്രയിലേക്ക് പോകും.

പ്രധാനമന്ത്രി വിഎസ്എസ്‌സിയില്‍, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ സോമനാഥ് സമീപം
ബൈക്കുകൾ കൂട്ടിയിടിച്ചു; നടൻ ടൊവിനോയുടെ ഷെഫ് വിഷ്ണു മരിച്ചു, വേദന പങ്കിട്ട് താരം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com