കണ്ണൂർ: അടുക്കള വരാന്തയിൽ കാൽ തുടയ്ക്കാനിട്ട തുണിയിൽ കയറിക്കൂടിയ പാമ്പിന്റെ കടിയേറ്റ് സ്ത്രീ മരിച്ചു. ആഴീക്കൽ ബോട്ടു പാലത്തിനു സമീപം പാറക്കാട്ട് ഹൗസിൽ നസീമ (52) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രിയിലാണ് സംഭവം. ഭക്ഷണം പാകം ചെയ്യാൻ പുറമെ നിന്നു വിറകെടുത്തു അടക്കളയിലേക്ക് തിരികെ പോകുകയായിരുന്നു നസീമ.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വാതിൽക്കൽ കാൽ തുടയ്ക്കാനിട്ട തുണിയ്ക്കടിയിൽ പാമ്പ് കയറിക്കൂടിയത് ഇവർ അറിഞ്ഞില്ല. ഇതറിയാതെ കാൽ തുടയ്ക്കുന്നതിനിടെ കടിയേൽക്കുകയായിരുന്നു.
ഉടനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഇന്നലെ രാവിലെ മരിച്ചു. ഭർത്താവ്: ഫക്രുദീൻ. മക്കൾ: ഫനാസ്, ഫസീൽ (ഇരുവരും ഗൾഫ്). മരുമക്കൾ: അൻഷിന, നസ്മിന.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ