ആദ്യ ഇന്ത്യൻ നിർമ്മിത ഹൈഡ്രജൻ യാനം; പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

കൊച്ചിന്‍ ഷിപ്പ് യാര്‍ഡാണ് ബോട്ട് നിര്‍മ്മിച്ചത്
ഹൈഡ്രജൻ യാനം
ഹൈഡ്രജൻ യാനംടിവി ദൃശ്യം

കൊച്ചി: ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ ഇന്ത്യന്‍ നിര്‍മ്മിത യാനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി ഓണ്‍ലൈന്‍ ആയിട്ടാണ് പങ്കെടുക്കുന്നത്.

രാവിലെ 9. 45 നാണ് ഉദ്ഘാടന ചടങ്ങ്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് സിഎംഡി മധു എസ് നായരും ചടങ്ങില്‍ പങ്കെടുക്കും. ഇന്ധന സാങ്കേതിക വിദ്യയില്‍ ഇന്ത്യയുടെ നിര്‍ണായ ചുവടുവെപ്പാണ് യാനം. ഹൈഡ്രജന്‍ തികച്ചും പരിസ്ഥിതി സൗഹാര്‍ദ്ദമായതിനാല്‍ പൂര്‍ണമായും മലിന മുക്തമായിരിക്കുമെന്നതാണ് പ്രത്യേകത.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹൈഡ്രജൻ യാനം
വെന്തുരുകി കേരളം; കൊടും ചൂട് തുടരുന്നു, രാത്രിയിലും ശമനമില്ല; ഉയര്‍ന്ന താപനിലക്കും അസ്വസ്ഥതയുള്ള കാലാവസ്ഥക്കും സാധ്യതയെന്ന് മുന്നറിയിപ്പ്

കൊച്ചിന്‍ ഷിപ്പ് യാര്‍ഡാണ് കപ്പല്‍ നിര്‍മ്മിച്ചത്. പൂര്‍ണമായും തദ്ദേശീയമായി രൂപകല്‍പ്പന നിര്‍വഹിക്കുകയും നിര്‍മ്മിക്കുകയും ചെയ്ത ഹൈഡ്രജന്‍ യാനമാണിത്. നദികളിലൂടെയുള്ള ഹ്രസ്വദൂര സര്‍വീസ് ലക്ഷ്യം വച്ച് നിര്‍മ്മിച്ച ബോട്ടില്‍ 100 പേര്‍ക്ക് യാത്ര ചെയ്യാവുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com