വസ്ത്ര വ്യാപാര സ്ഥാപന ഉടമ; വീട്ടമ്മ കടയിൽ തൂങ്ങി മരിച്ച നിലയിൽ

അസ്വഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്
രാജി
രാജി

ആലപ്പുഴ: വസ്ത്ര വ്യാപര സ്ഥാപന ഉടമയായ വീട്ടമ്മയെ സ്ഥാപനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല എക്സറെ കവയ്ക്ക് സമീപം ലാഥെല്ല സ്ഥാപന ഉടമ തണ്ണീർമുക്കം കാണികുളം രാജിറാം വീട്ടിൽ രാജി മഹേഷിനെ (45)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ബുധനാഴ്ച രാത്രി കടയടച്ചു വീട്ടിൽ പോയ രാജി തിരികെ കടയിലേക്ക് വരികയായിരുന്നു. രാത്രി വൈകിയും കാണാതായതിനെ തുടർന്നു ഭർത്താവ് റാം മോഹൻ തിരക്കിയെത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കുടുംബ വഴക്കിനെ തുടർന്നുള്ള ആത്മഹത്യയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാജി
'പ്രസംഗം കേള്‍ക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ എന്തിന് വന്നു'; സമരാഗ്നി വേദിയില്‍ നീരസം പ്രകടിപ്പിച്ച് സുധാകരന്‍,തിരുത്തി സതീശന്‍

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി മൃതദേഹം വിട്ടുനൽകി. അസ്വഭാവിക മരണത്തിനു പൊലീസ് കേസെടുത്തിട്ടുണ്ട്. ഭർത്താവ്: റാം മോഹൻ (മർച്ചന്‍റ് നേവി). ബം​ഗളൂരുവിൽ വിദ്യാർഥിയായ മീര ഏക മകളാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com