മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ചത് ഹൈക്കോടതി ശരിവെച്ചു, റിസര്‍വ് ബാങ്ക് നിലപാട് തള്ളി

മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ചത് ഹൈക്കോടതി ശരിവെച്ചു
കേരള ഹൈക്കോടതി
കേരള ഹൈക്കോടതിഫയൽ

കൊച്ചി: മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ചത് ഹൈക്കോടതി ശരിവെച്ചു. ലയനവുമായി ബന്ധപ്പെട്ട സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ശരിവെയ്ക്കുകയായിരുന്നു.

ലയനത്തിനെതിരെ ലീഗ് മുന്‍ എംഎല്‍എ യു എ ലത്തീഫ് അടക്കമുള്ളവരാണ് ഹര്‍ജി നല്‍കിയത്. ഇവരുടെ ഹര്‍ജികള്‍ തള്ളി സിംഗിള്‍ ബെഞ്ച് ലയന നടപടി അംഗീകരിച്ചു. ഇതിനെ ചോദ്യം ചെയ്ത് നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്നു.

ലയനവുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് സ്വീകരിച്ച നിലപാടും ഡിവിഷന്‍ ബെഞ്ച് തള്ളി. ആദ്യം ലയനത്തിന് തത്വത്തില്‍ അംഗീകാരം നല്‍കിയിട്ട് പിന്നീട് എന്തിനാണ് എതിര്‍ക്കുന്നത് എന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.

ലയനത്തിനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന സഹകരണ നിയമഭേദഗതി നിയമാനുസൃതമാണന്ന് വിലയിരുത്തിയാണ് സിംഗിള്‍ ബെഞ്ച് ലയനത്തിന് അനുകൂലമായി ഉത്തരവിട്ടത്. ഈ ഭേദഗതി അസാധുവാണെന്ന് പ്രഖ്യാപിക്കണമെന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആവശ്യവും കോടതി തള്ളിയിരുന്നു. മലപ്പുറം ഒഴികെ മറ്റു ജില്ലാ ബാങ്കുകള്‍ പ്രമേയം പാസാക്കിയതോടെ സര്‍ക്കാര്‍ 2021ല്‍ നിയമം ഭേദഗതി ചെയ്യുകയായിരുന്നു. ജനുവരി 12ന് സഹകരണ സൊസൈറ്റി രജിസ്ട്രാര്‍ ഭേദഗതി പ്രകാരം ലഭിച്ച അധികാരം ഉപയോഗിച്ച് മലപ്പുറം ജില്ലാ ബാങ്കിന്റെ ലയനത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത് കേന്ദ്ര ബാങ്കിങ് ഭേദഗതി നിയമത്തിന് എതിരാണെന്ന വാദം കോടതി അംഗീകരിച്ചിരുന്നില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പൊതുയോഗം ചേര്‍ന്ന് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അനുകൂല പ്രമേയം പാസാക്കണമെന്ന കേന്ദ്ര ബാങ്കിങ് ഭേദഗതി നിയമത്തിന് വിരുദ്ധമാണ് സംസ്ഥാന നിയമമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിന് കേന്ദ്ര നിയമം ബാധകമാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. എന്നാല്‍ ബാങ്കിങ് കാര്യങ്ങള്‍ക്ക് മാത്രമാണ് കേന്ദ്രനിയമം ബാധകമെന്നും സഹകരണസംഘങ്ങളുടെ ലയനത്തിന് സംസ്ഥാന നിയമം പാലിക്കണമെന്നും അന്ന് കോടതി വിലയിരുത്തിയിരുന്നു.

കേരള ഹൈക്കോടതി
മത്സരിക്കാനില്ലെന്ന് കെ സുധാകരന്‍; നിലപാട് സ്ക്രീനിങ് കമ്മിറ്റിയെ അറിയിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com