പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കപ്പത്തൊണ്ട് കഴിച്ചു; തൊടുപുഴയില്‍ 13 പശുക്കള്‍ ചത്തു 

വെളിയാമറ്റത്ത് പശുക്കള്‍ കൂട്ടത്തോടെ ചത്തു

തൊടുപുഴ: വെളിയാമറ്റത്ത് പശുക്കള്‍ കൂട്ടത്തോടെ ചത്തു. കുട്ടിക്കര്‍ഷകരായ സഹോദരങ്ങള്‍ പോറ്റുന്ന 13 പശുക്കളാണ് ചത്തത്. പതിനേഴും പതിനഞ്ചും വയസുള്ള ജോര്‍ജിന്റേയും മാത്യുവിന്റേയും ഉടമസ്ഥതയിലുള്ള പശുക്കളാണ് ഇവ. മറ്റു അഞ്ചു പശുക്കളുടെ നില ഗുരുതരമായി തുടരുന്നു. മൃഗസംരക്ഷണ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പശുക്കള്‍ക്ക് അടിയന്തര ചികിത്സ നല്‍കി.കപ്പത്തൊണ്ട് കഴിച്ചതാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്. 

ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. എട്ടുമണിക്ക് ഇവരുടെ അമ്മ പശുക്കള്‍ക്ക് തീറ്റ കൊടുത്തിരുന്നു. തുടര്‍ന്ന് പശുക്കള്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. സഹോദരങ്ങള്‍ 20 പശുക്കളെയാണ് പോറ്റിയിരുന്നത്. ഇതില്‍ 13 എണ്ണമാണ് ചത്തത്. ഗുരുതരാവസ്ഥയിലായ അഞ്ചു പശുക്കള്‍ മൃഗസംരക്ഷണ വകുപ്പിന്റെ ചികിത്സയിലാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ പശുക്കള്‍ ചത്തതിന് പിന്നിലുള്ള യഥാര്‍ഥ കാരണം വ്യക്തമാകുകയുള്ളൂ.

മികച്ച കുട്ടി ക്ഷീരകര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച കുട്ടിയാണ് മാത്യു. 2021ലാണ് മാത്യുവിന് അവാര്‍ഡ് ലഭിച്ചത്. 2020 ഒക്ടോബറിലാണ് ഇവരുടെ പിതാവ് മരിച്ചത്. തുടര്‍ന്ന് പിതാവ് പരിപാലിച്ചിരുന്ന പശുക്കളുടെ ഉത്തരവാദിത്തം മക്കള്‍ ഏറ്റെടുക്കുകയായിരുന്നു. ഇവരുടെ കുടുംബത്തിന്റെ ഉപജ്ജീവന മാര്‍ഗമാണ് പശുക്കള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com