കായംകുളത്ത് പുതുവത്സരാഘോഷം കാണാനെത്തിയ ഒമ്പതു വയസ്സുകാരന് ലാത്തിയടി; പൊലീസിനെതിരെ പരാതി

ചോദ്യം ചെയ്ത ബന്ധുക്കളെയും നാട്ടുകാരെയും പൊലീസ് ലാത്തി വീശി ഓടിച്ചു
കായംകുളത്ത് മർദ്ദനമേറ്റ കുട്ടി/ ടിവി ദൃശ്യം
കായംകുളത്ത് മർദ്ദനമേറ്റ കുട്ടി/ ടിവി ദൃശ്യം

ആലപ്പുഴ: കായംകുളത്ത് പുതുവത്സര രാത്രിയില്‍ പടക്കം പൊട്ടിക്കുന്നത് കാണാനെത്തിയ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ പൊലീസ് ലാത്തി കൊണ്ട് അടിച്ചുവെന്ന് പരാതി. കരിമരുന്ന് പ്രയോഗം കാണാനെത്തിയപ്പോഴായിരുന്നു മര്‍ദ്ദനം. ചോദ്യം ചെയ്ത ബന്ധുവിനെയും അയല്‍വാസികളെയും പൊലീസ് മര്‍ദ്ദിച്ചു. 

കായംകുളത്തിന് അടുത്ത് കോയിക്കല്‍ ജംഗ്ഷനില്‍ പുതുവത്സരാഘോഷം നടന്നിരുന്നു. ഇതിന്റെ ഭാഗമായിട്ടുള്ള പടക്കം പൊട്ടിക്കല്‍ കാണാനാണ് അജയനും ഒമ്പതു വയസ്സുള്ള മകനും എത്തിയത്. സ്ഥലത്ത് വന്‍ തിരക്കായിരുന്നു. 

നാട്ടുകാരെ ഒതുക്കുന്നതിനായി പൊലീസ് ലാത്തി വീശിയിരുന്നു. ആ സമയത്താണ് ഒമ്പതു വയസ്സുകാരന്റെ പുറത്ത് അടിയേറ്റത്. ഇതു ചോദ്യം ചെയ്ത ബന്ധുക്കളെയും നാട്ടുകാരെയും പൊലീസ് ലാത്തി വീശി ഓടിച്ചു. എന്നാല്‍ കുട്ടിക്ക് അടി കൊണ്ടതെന്ന് അറിയില്ലെന്നാണ് കായംകുളം പൊലീസ് പറയുന്നത്. 

നാട്ടുകാരെ ലാത്തി വീശി ഓടിച്ചപ്പോള്‍ കുട്ടികള്‍ അവിടെയുണ്ടായിരുന്നില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. നടുവിന് അടിയേറ്റ കുട്ടി കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. പൊലീസ് നടപടിക്കെതിരെ പരാതി നല്‍കുമെന്ന് കുട്ടിയുടെ രക്ഷിതാക്കൾ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com